കോഴിക്കോട്: ഗാന്ധിജിയുടെ കാലം മുതല്‍ ഇന്ത്യ പലസ്തീനൊപ്പമെന്ന് ശശി തരൂര്‍ എംപി. പലസ്തീന്‍ അറബികളുടെ ഭൂമിയാണ്. അവിടെ കൈയേറുന്ന ഇസ്രയേലിന്റെ നടപടി തെറ്റാണ്. നെഹ്‌റുവും ഇന്ദിരാ ഗാന്ധിയുമെല്ലാം ഈ നിലപാടാണ് സ്വീകരിച്ചതെന്നും കോഴിക്കോട് കടപ്പുറത്ത് മുസ്ലീം ലീഗ് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമത്തില്‍ തരൂര്‍ പറഞ്ഞു.
ഗാസയില്‍ കാണുന്നത് യുദ്ധ നിയമങ്ങളുടെ ലംഘനമാണ്. ഭക്ഷണവും വെളളവും ബന്ധനവും വൈദ്യുതിയുമെല്ലാം ഇസ്രായേല്‍ നിര്‍ത്തിവച്ചു. അതിനുശേഷം ഗാസ വിടാന്‍ ആവശ്യപ്പെടുന്നു. ഇന്ധനമില്ലാതെ എങ്ങനെയാണ് ഗാസയില്‍ നിന്ന് പുറപ്പെടുന്നതെന്നും തരൂര്‍ ചോദിച്ചു.
എല്ലാവരെയും സ്വീകരിക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് തരൂര്‍ പറഞ്ഞു. എല്ലാവരും ഒരുമിച്ചു ജീവിക്കുന്നത് കാണാന്‍ ഇഷ്ടപ്പെടുന്ന സംസ്ഥാനം. കേരളം ജൂതരെ സ്നേഹത്തോടെയാണ് സ്വീകരിച്ചത്. ലോകത്ത് ജൂതര്‍ക്കെതിരേ ഒരു തരം വിവേചനവും കാണിക്കാത്ത ഒരേയൊരു നാട് കേരളമാണെന്നും തരൂര്‍ പറഞ്ഞു.