ഗ്രാമി പുരസ്‌കാരത്തിൽ ഇന്ത്യൻ തിളക്കം; മികച്ച ​ഗ്ലോബൽ മ്യൂസിക് ആൽബത്തിനുള്ള ​അവാർഡ് ശങ്കർ മഹാദേവന്റെ 'ശക്തി' ബാൻഡിന്

66-ാമത് ഗ്രാമി പുരസ്‌കാരത്തിൽ തിളങ്ങി ഇന്ത്യ. മികച്ച ഗ്ലോബൽ മ്യൂസിക് ആൽബത്തിനുള്ള പുരസ്കാരം കരസ്ഥമാക്കി ശങ്കർ മഹാദേവന്റെയും സക്കീർ ഹുസൈന്റെയും ബാൻഡായ ശക്തി

author-image
Greeshma Rakesh
New Update
ഗ്രാമി പുരസ്‌കാരത്തിൽ ഇന്ത്യൻ തിളക്കം; മികച്ച ​ഗ്ലോബൽ മ്യൂസിക് ആൽബത്തിനുള്ള ​അവാർഡ്  ശങ്കർ മഹാദേവന്റെ 'ശക്തി' ബാൻഡിന്

ലോസ് ആഞ്ചലസ്: 66-ാമത് ഗ്രാമി പുരസ്‌കാരത്തിൽ തിളങ്ങി ഇന്ത്യ. മികച്ച ഗ്ലോബൽ മ്യൂസിക് ആൽബത്തിനുള്ള പുരസ്കാരം കരസ്ഥമാക്കി ശങ്കർ മഹാദേവന്റെയും സക്കീർ ഹുസൈന്റെയും ബാൻഡായ ശക്തി. ‘ദിസ് മെമന്റ്’ എന്ന ആൽബമാണ് പുരസ്കാരം സ്വന്തമാക്കിയത്.ഇത് കൂടാതെ പാഷ്തോയിലൂടെ മൂന്ന് ഗ്രാമി പുരസ്കാരങ്ങളും സക്കീർ ഹുസൈൻ സ്വന്തമാക്കി.

ഗിറ്റാറിസ്റ്റ് ജോൺ മക്ലാഫ്ലിൻ, ഗായകൻ ശങ്കർ മഹാദേവൻ, താളവാദ്യ വിദഗ്ധൻ വി സെൽവഗണേഷ്, വയലിനിസ്റ്റ് ഗണേഷ് രാജഗോപാലൻ എന്നിവർ ചേർന്നാണ് ദിസ് മൊമന്റ് യാഥാർത്ഥ്യമാക്കിയത്. പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ സംഗീത ലോകത്തെ നിരവധി പേരാണ്

ഇവർക്ക് അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയത്.

ഇന്ത്യ എല്ലാ ദിശയിലും തിളങ്ങുന്നുവെന്നാണ് സംഗീത സംവിധായകനും ഗ്രാമി ജേതാവുമായ റിക്കി കെജ് പറഞ്ഞത്. ബാൻഡിലൂടെ ശങ്കർ മഹാദേവൻ, സെൽവഗണേഷ് വിനായക്രം, ഗണേഷ് രാജഗോപാലൻ, ഉസ്താദ് സക്കീർ ഹുസൈൻ എന്നിവർക്കാണ് ഇന്ത്യയിൽ നിന്ന് അവാർഡ് ലഭിച്ചുവെന്നും അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അവാർഡിന് പിന്നാലെ ഭാര്യയുടെ നിരന്തരമായ പിന്തുണയ്‌ക്ക് ശങ്കർ മഹാദേവൻ നന്ദി പറഞ്ഞു. ദൈവത്തിനും കുടുംബത്തിനും സുഹൃത്തുക്കൾക്കും ഇന്ത്യയ്‌ക്കും നന്ദി. ഇന്ത്യയെ ഓർത്ത് ഞങ്ങൾ അഭിമാനിക്കുന്നു. ഈ അവാർഡ് ഭാര്യക്ക് സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു- ശങ്കർ പറഞ്ഞു. 66-ാമത് ഗ്രാമി അവാർഡ് പ്രഖ്യാപനം ലോസ് ഏഞ്ചൽസിൽ പുരോമിക്കുകയാണ്.

shakti band this moment zakir hussain shankar mahadevan 2024 grammy