സൂറത്ത്: ഗുജറാത്തില്‍ മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേരെ മരിച്ച നിലയില്‍ കണ്ടെത്തി.സൂറത്തിലെ പാലന്‍പൂരിലാണ് സംഭവം.ശനിയാഴ്ച രാവിലെയാണ് കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മനീഷ് സോളങ്കി , ഭാര്യ റീത്ത, അച്ഛന്‍ കാനു, അമ്മ ശോഭ, മൂന്ന് മക്കള്‍ - ദിഷ, കാവ്യ, കുശാല്‍ എന്നിവരാണ്
മരിച്ചത് ആറുപേര്‍ വിഷം കഴിച്ച് മരിച്ച നിലയിലും ഒരാളെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
മനീഷ് സോളങ്കിയെയാണ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടില്‍ നിന്ന് ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തു. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആകത്മഹത്യയ്ക്ക പിന്നിലെന്ന് കുറിപ്പില്‍ പറയുന്നു. എന്നാല്‍ സംഭവത്തെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ പങ്കുവെക്കാന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. സോളങ്കി ഫര്‍ണിച്ചര്‍ ബിസിനസാണ് നടത്തിയിരുന്നത്.
ശനിയാഴ്ച രാവിലെ ഇയാളുടെ തൊഴിലാളികള്‍ സോളങ്കിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് അന്വേഷിച്ച് വീട്ടില്‍ എത്തിയപ്പോള്‍ വാതില്‍ തുറക്കാതിരിന്നതോടെയാണ് നാട്ടുകാര്‍ വീടിന്റെ പിന്‍വശത്തെ ജനല്‍ തകര്‍ത്ത് വീടിനുള്ളിലേയ്ക്ക് പ്രവേശിച്ചത്. പരിശോധനയ്ക്കായി മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.