ലോക്‌സഭയില്‍ വന്‍ സുരക്ഷാവീഴ്ച; ഗാലറിയില്‍ നിന്ന് രണ്ടു പേര്‍ നടുത്തളത്തിലേക്ക് ചാടി

ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യമുയര്‍ത്തി, താഴെ സഭാ അംഗങ്ങളുടെ ചേംബറിലേക്ക് ചാടി സന്ദര്‍ശകര്‍. പാര്‍ലമെന്റ് നടപടികള്‍ കാണാന്‍ വന്ന രണ്ടുപേരാണ് വന്‍ സുരക്ഷാ വീഴ്ച വരുത്തി ചാടിയത്.

author-image
Web Desk
New Update
ലോക്‌സഭയില്‍ വന്‍ സുരക്ഷാവീഴ്ച; ഗാലറിയില്‍ നിന്ന് രണ്ടു പേര്‍ നടുത്തളത്തിലേക്ക് ചാടി

 

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യമുയര്‍ത്തി, താഴെ സഭാ അംഗങ്ങളുടെ ചേംബറിലേക്ക് ചാടി സന്ദര്‍ശകര്‍. പാര്‍ലമെന്റ് നടപടികള്‍ കാണാന്‍ വന്ന രണ്ടുപേരാണ് വന്‍ സുരക്ഷാ വീഴ്ച വരുത്തി ചാടിയത്. പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തിലാണ് സുരക്ഷാവീഴ്ചയുണ്ടായത്.

സന്ദര്‍ശകരുടെ കൈവശം ടിയര്‍ ഗ്യാസും ഉണ്ടായിരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ ഒരു സ്ത്രീ അടക്കം നാലുപേരെ കസ്റ്റഡിയിലെടുത്തു.

സംഭവത്തിനു പിന്നാലെ എംപിമാരെ ലോക്‌സഭയില്‍ നിന്നും മാറ്റി. കളര്‍ സ്‌പ്രേയുമായി രണ്ടുപേര്‍ പാര്‍ലമെന്റിനു പുറത്തും പ്രതിഷേധിച്ചു.

india national news lok sabha