കേരളീയം പുരസ്‌കാരം യൂസഫ് അന്‍സാരിക്ക് അന്‍വര്‍സാദത്ത് എംഎല്‍എ സമ്മാനിക്കുന്നു. ഡോ..എ.പി.ജെ അബ്ദുല്‍കലാം സ്റ്റഡിസെന്റെര്‍ ഡയറക്ടര്‍ പൂവച്ചല്‍സുധീര്‍, സിനിമാ സീരിയല്‍ താരം പ്രീയങ്ക അനൂപ്, അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ അഡ്വ.കെ.പി ജയചന്ദ്രന്‍, സ്റ്റഡി സെന്റര്‍ ഉപദേശകസമിതി ചെയര്‍മാന്‍ പി എം ഹുസൈന്‍ ജിഫ്രി തങ്ങള്‍ എന്നിവര്‍ സമീപം
ആലുവ: കേരളം അറുപത്തിയേഴ് വര്‍ഷം കൊണ്ട് ഉയര്‍ത്തിപ്പിടിച്ച് രാജ്യത്തിന് മാതൃകയായ മതേതരമൂല്യങ്ങള്‍ സംരക്ഷിക്കേണ്ടത് മലയാളികളുടെ ഉത്തരവാദിത്വമാണെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ. ഡോ.എ പി ജെ അബ്ദുല്‍കലാം സ്റ്റഡി സെന്റര്‍ കേരളപ്പിറവിയുടെ 67-ാം വാര്‍ഷികത്തോടനുബനധിച്ച് ആലുവ മഹനാമി ആഡിറ്റോറിയത്തില്‍'സംഘടിപ്പിച്ച കേരളീയം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ..എ.പി.ജെ അബ്ദുല്‍കലാം സ്റ്റഡിസെന്റെര്‍ ഡയറക്ടര്‍ പൂവച്ചല്‍ സുധീര്‍ അദ്ധ്യക്ഷത വഹിച്ചു.
അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ അഡ്വ.കെ.പി ജയചന്ദ്രന്‍, ആലുവ നഗരസഭാ ചെയര്‍മാന്‍ എം.ഒ ജോണ്‍, ബാംബു കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ടി.കെ മോഹനന്‍, സിനിമാ സീരിയല്‍ താരം പ്രിയങ്ക അനൂപ്, നഗരസഭാ പ്രതിപക്ഷനേതാവ് ഗെയില്‍സ് ദേവസി പയ്യപ്പിള്ളി, സേവ്യര്‍ പുല്‍പ്പാട്, ജേണലിസ്റ്റ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സി.സ്മിജന്‍, ഡോ.എ പി ജെ അബ്ദുല്‍കലാം സ്റ്റഡി സെന്റര്‍ ഉപദേശകസമിതി ചെയര്‍മാന്‍ പി എം ഹുസൈന്‍ ജിഫ്രി തങ്ങള്‍, പി ആര്‍ ഒ അനുജ എസ്, കേരള ഗ്രാമ സ്വരാജ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.എന്‍.ഗിരി, എല്‍.ബി.ആര്‍.എന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മുഹമ്മദ് ആസിഫ്, എം.കെ.കെ.ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പൂവച്ചല്‍ നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കലാ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലയില്‍ മികവാര്‍ന്ന പ്രവര്‍ത്തനം നടത്തിയ പ്രതിഭകള്‍ക്ക് കേരളീയം പുരസ്‌കാരം സമ്മാനിച്ചു.
" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">