തിരുവനന്തപുരം: വിഴിഞ്ഞത്തേക്ക് രണ്ടാമത്തെ കപ്പല്‍ അടുക്കുന്നു. ചൈനയില്‍ നിന്ന് ആറ് ക്രെയിനുകളുമായി സെന്‍ ഹുവാ 29 എന്ന കപ്പലാണ് വരുന്നത്. നവംബര്‍ 15ന് വിഴിഞ്ഞം തുറമുഖത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷ.
സെന്‍ ഹുവാ 29 ചൈനയില്‍ നിന്ന് യാത്ര തിരിച്ചിട്ടുണ്ട്. നേരത്തെ മൂന്ന് ക്രെയിനുകളുമായി സെന്‍ ഹുവാ 5 എന്ന കപ്പല്‍ ചൈനയില്‍ നിന്നും എത്തിയിരുന്നു. വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യ കപ്പലെന്ന നിലയില്‍ ആഘോഷപൂര്‍വമാണ് അതിനെ സംസ്ഥാന സര്‍ക്കാര്‍ വരവേറ്റത്.
ആദ്യ കപ്പലില്‍ നിന്ന് രണ്ടു ക്രെയിനുകള്‍ നേരത്തെ ഇറക്കിയിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനാല്‍ ശേഷിക്കുന്ന ക്രെയിനുകള്‍ ചൊവ്വാഴ്ച ഇറക്കിയ ശേഷം കപ്പല്‍ ബുധനാഴ്ച ചൈനയിലേക്ക് തിരിക്കും.