ഓപ്പറേഷന്‍ അജയ്: രണ്ടാം വിമാനം ശനിയാഴ്ച എത്തും; 16 മലയാളികളും

ഓപ്പറേഷന്‍ അജയില്‍ ഇസ്രായേയില്‍ നിന്ന് രണ്ടാം വിമാനം ശനിയാഴ്ച രാവിലെ ഇന്ത്യയിലെത്തും. രാവിലെ 5.30 ന് ന്യൂഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്തിലാണ് വിമാനം എത്തുക.

author-image
Web Desk
New Update
ഓപ്പറേഷന്‍ അജയ്: രണ്ടാം വിമാനം ശനിയാഴ്ച എത്തും; 16 മലയാളികളും

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ അജയില്‍ ഇസ്രായേയില്‍ നിന്ന് രണ്ടാം വിമാനം ശനിയാഴ്ച രാവിലെ ഇന്ത്യയിലെത്തും. രാവിലെ 5.30 ന് ന്യൂഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്തിലാണ് വിമാനം എത്തുക. യാത്രക്കാരില്‍ 16 മലയാളികളുമുണ്ട്.

വെളളിയാഴ്ച രാവിലെ എത്തിയ വിമാനത്തില്‍ 7 മലയാളികളാണ് ഉണ്ടായിരുന്നത്. വ്യാഴാഴ്ച രാത്രിയാണ് ടെല്‍ അവീവില്‍ നിന്ന് വിമാനം പുറപ്പെട്ടത്. പുലര്‍ച്ചെ നാലു മണിയോടെയാണ് വിമാനം ന്യൂഡല്‍ഹിയില്‍ എത്തിയത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ യാത്രക്കാരെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.

 

hamas isreal new deldi india