നിയന്ത്രണം വിട്ടുവന്ന പിക്കപ് വാൻ സ്കൂട്ടറിൽ ഇടിച്ച് ഒരാൾ മരിച്ചു

നിയന്ത്രണം വിട്ടുവന്ന പിക്കപ് വാൻ എതിർദിശയിൽ നിന്നു വന്ന സ്‌കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.തലവടി വാത പള്ളിൽ ജോസ് തോമസ് (മോനിച്ചൻ 57) ആണ് മരിച്ചത്.

author-image
Hiba
New Update
നിയന്ത്രണം വിട്ടുവന്ന പിക്കപ് വാൻ സ്കൂട്ടറിൽ ഇടിച്ച് ഒരാൾ മരിച്ചു

ആലപ്പുഴ: നിയന്ത്രണം വിട്ടുവന്ന പിക്കപ് വാൻ എതിർദിശയിൽ നിന്നു വന്ന സ്‌കൂട്ടറിൽ ഇടിച്ച്  സ്കൂട്ടർ യാത്രികൻ മരിച്ചു.തലവടി വാത പള്ളിൽ ജോസ് തോമസ് (മോനിച്ചൻ 57) ആണ് മരിച്ചത്.

ഇടിയുടെ ആഘാതത്തിൽ സമീപത്തെ മതിൽകെട്ടിനുള്ളിലേക്കു തെറിച്ചു വീണ ജോസ് തോമസിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ബുധനാഴ്ച രാവിലെ 7.20 ന് എടത്വ ബസ് ഡിപ്പോയ്ക്കു സമീപം ആയിരുന്നു അപകടം. നിലവിൽ താമസിക്കുന്ന ആലപ്പുഴ പറവൂരിലുള്ള വീട്ടിൽ നിന്നും ജോസ് തോമസ് തലവടിയിലേക്ക് വരുന്നതിനിടെ ആണ് സംഭവം.

 
kerala road accident alapuzha