നവകേരള സദസ്സ്; സ്‌കൂള്‍ ബസുകള്‍ വിട്ടുനല്‍കാന്‍ നിര്‍ദേശം

പിണറായി സര്‍ക്കാരിന്റെ നവകേരള സദസ്സ് പരിപാടിയുടെ ഭാഗമായി സ്‌കൂള്‍ ബസുകളും വിട്ടുനല്‍കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഉത്തരവിട്ടു.

author-image
Priya
New Update
നവകേരള സദസ്സ്; സ്‌കൂള്‍ ബസുകള്‍ വിട്ടുനല്‍കാന്‍ നിര്‍ദേശം

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ നവകേരള സദസ്സ് പരിപാടിയുടെ ഭാഗമായി സ്‌കൂള്‍ ബസുകളും വിട്ടുനല്‍കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഉത്തരവിട്ടു.

സംഘാടകര്‍ ആവശ്യപ്പെട്ടാല്‍ ബസുകള്‍ വിട്ടു നല്‍കാമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ഇന്ധന ചെലവും ഡ്രൈവറുടെ ബാറ്റയും സംഘാടകര്‍ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

നവ കേരള സദസ്സ് പരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന പൊതുജനങ്ങളുടെ സൗകര്യം പരിഗണിച്ചാണ് ബസുകള്‍ വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മഞ്ചേശ്വരത്ത് നിന്ന് ഇന്ന് നവകേരള സദസ്സിന് തുടക്കമാകും.

ഉച്ചയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കാസര്‍കോട് എത്തിച്ചേരും.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും യാത്ര ചെയ്യാനുള്ള ബസ് ഇന്ന് പുലര്‍ച്ചെ കാസര്‍കോട് എത്തി. നിലവില്‍ കാസര്‍കോട് എആര്‍ ക്യാംപിലാണ് ഉള്ളത്.

navakerala sadhass school bus