പലസ്തീനെ അംഗീകരിച്ചില്ലെങ്കില്‍ ഇസ്രയേലുമായി നയതന്ത്ര ബന്ധമുണ്ടാകില്ല; പ്രതികരിച്ച് സൗദി

പലസ്തീനെ അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഇസ്രയേലുമായി നയതന്ത്ര ബന്ധമുണ്ടാകില്ലെന്ന് വ്യക്തമാക്കി സൗദി അറേബ്യ. 1967 ലെ അതിര്‍ത്തി കരാര്‍ പ്രകാരം ഇസ്രയേല്‍ സ്വതന്ത്ര പലസ്തീനെ അംഗീകരിക്കണമെന്നാണ് സൗദിയുടെ ആവശ്യം.

author-image
anu
New Update
പലസ്തീനെ അംഗീകരിച്ചില്ലെങ്കില്‍ ഇസ്രയേലുമായി നയതന്ത്ര ബന്ധമുണ്ടാകില്ല; പ്രതികരിച്ച് സൗദി

റിയാദ്: പലസ്തീനെ അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഇസ്രയേലുമായി നയതന്ത്ര ബന്ധമുണ്ടാകില്ലെന്ന് വ്യക്തമാക്കി സൗദി അറേബ്യ. 1967 ലെ അതിര്‍ത്തി കരാര്‍ പ്രകാരം ഇസ്രയേല്‍ സ്വതന്ത്ര പലസ്തീനെ അംഗീകരിക്കണമെന്നാണ് സൗദിയുടെ ആവശ്യം. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും കിഴക്കന്‍ ജെറുസലം പലസ്തീന്റെ തലസ്ഥാനമായി അംഗീകരിക്കണമെന്നും സൗദി വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇസ്രയേല്‍ -സൗദി നയതന്ത്രം സാധാരണ നിലയിലേക്ക് മാറുന്നുവെന്ന യുഎസ് ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബിയുടെ പ്രതികരണത്തിനു മറുപടിയായാണ് സൗദി ഇക്കാര്യം വ്യക്തമാക്കിയത്.

ഹമാസ് -ഇസ്രയേല്‍ യുദ്ധം രൂക്ഷമായതോടെയായിരുന്നു സൗദി അറേബ്യ- ഇസ്രയേല്‍ നയതന്ത്ര ബന്ധം വഷളായത്. ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ 1200 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ഗാസയില്‍ നടത്തിയ തിരിച്ചടിയില്‍ നാലു മാസത്തിനിടെ 27,000ത്തിലേറെ പലസ്തീന്‍കാരാണു കൊല്ലപ്പെട്ടത്. മേഖലയില്‍നിന്ന് പിന്മാറാന്‍ സൈന്യം തയാറായിട്ടില്ല. ഇതിനിടെയിലാണ് ഇസ്രയേലിനെതിരെ സൗദി കടുത്ത നിലപാട് സ്വീകരിച്ചിരിക്കുന്നത്.

Latest News international news