ന്യൂഡല്‍ഹി: സാം ആള്‍ട്ട്മാനെ സിഇഒ ആയി തിരികെ കൊണ്ടുവരാനും പുതിയ ബോര്‍ഡ് അംഗങ്ങളെ നിയമിക്കാനും ധാരണയിലെത്തിയെന്ന് ഓപ്പണ്‍ എഐ അറിയിച്ചു.
സാം ആള്‍ട്ട്മാനെ പുറത്താക്കിയതിനെ തുടര്‍ന്ന് കൂട്ടത്തോടെ രാജി വെക്കുമെന്ന് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണിത്. അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ സാം ആള്‍ട്ട്മാന്‍ സിഇഒ ആയി തിരിച്ചെത്തും.
'ബ്രറ്റ് ടെയ്ലര്‍ , ലാറി സമ്മേഴ്സ്, ആദം ഡി ആഞ്ചലോ എന്നിവര്‍ ഉള്‍പ്പെട്ട പുതിയ ബോര്‍ഡിനൊപ്പം സാം സിഇഒ ആയി ഓപ്പണ്‍ എഐയിലേക്ക് തിരിച്ചെത്താന്‍ ഞങ്ങള്‍ ഒരു കരാറില്‍ എത്തിയിട്ടുണ്ട്' കമ്പനി എക്സില്‍ കുറിച്ചു.
ഓപ്പണ്‍ എഐയിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നുവെന്ന് സാം ആള്‍ട്ട്മാന്‍ പറഞ്ഞിരുന്നു.
' എനിക്ക് ഓപ്പണ്‍ എഐയെ ഇഷ്ടമാണ്. ടീമിനേയും ദൗത്യത്തേയും ഒന്നിച്ച് കൊണ്ടുപോകാനാണ് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് എല്ലാം ചെയ്തത്.ഓപ്പണ്‍ എഐയിലേക്ക് തിരിച്ചെത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതോടൊപ്പം മൈക്രോസോഫ്ടുമായി മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാനും ശ്രമിക്കു'- ആള്‍ട്ട്മാന്‍ എക്‌സില്‍ കുറിച്ചു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എത്ര വേഗത്തില്‍ വികസിപ്പിക്കാമെന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ഓപ്പണ്‍എഐയുടെ ബോര്‍ഡ് ആള്‍ട്ട്മാനെ പുറത്താക്കിയത്. തുടര്‍ന്ന് തിരിച്ചുവരാന്‍ കമ്പനിയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
" width="100%" height="411" frameborder="0" allowfullscreen="allowfullscreen">