മസ്‌കറ്റ്: ഒമാന്റെ ബജറ്റ് എയര്‍ലൈനായ സലാം എയര്‍ മസ്‌ക്കറ്റ്-തിരുവനന്തപുരം സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും. ജനുവരി മൂന്ന് മുതലായിരിക്കും സര്‍വീസുകള്‍ ആരംഭിക്കുക. വിമാന ടിക്കറ്റിനുള്ള ബുക്കിങും ആരംഭിച്ചതായി കമ്പനി അറിയിച്ചു. ആഴ്ചയില്‍ രണ്ട് സര്‍വീസുകളായിരിക്കും ഉണ്ടാവുക.
ബുധന്‍, ഞായര്‍ ദിവസങ്ങളിലാണ് മസ്‌കറ്റില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള സര്‍വീസ്. മസ്‌കറ്റില്‍ നിന്നും രാത്രി 10.15ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 3.25ന് തിരുവനന്തപുരത്തെത്തും. 66.20 റിയാലാണ് ടിക്കറ്റ് നിരക്ക്. തിങ്കള്‍, വ്യാഴം ദിവസങ്ങളിലാണ് തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേക്കുള്ള സര്‍വീസ്. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 4.10ന് പുറപ്പെടുന്ന വിമാനം രാവിലെ 6.30ന് മസ്‌കറ്റില്‍ എത്തും. 115.50റിയാലാണ് ടിക്കറ്റ് നിരക്ക്.
ഏഴ് കിലോ ഹാന്‍ഡ് ബാഗും 20 കിലോ ചെക്ക് ഇന്‍ ലഗേജും കൊണ്ടുപോകാന്‍ കഴിയും. ഏഴ് റിയാല്‍ അധികം നല്‍കിയാല്‍ ചെക്ക് ഇന്‍ ലഗേജ് 30 കിലോ ആക്കി ഉയര്‍ത്താനും സാധിക്കും.