ശബരിമല മകരവിളക്ക്: വിപുലമായ ഒരുക്കങ്ങളുമായി കെഎസ്ആര്‍ടിസി

ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട് പമ്പ, നിലയ്ക്കല്‍ ബസ് സ്റ്റേഷനുകളില്‍ നിന്ന് വിപുലമായ ഒരുക്കങ്ങളുമായി കെഎസ്ആര്‍ടിസി.

author-image
Web Desk
New Update
ശബരിമല മകരവിളക്ക്: വിപുലമായ ഒരുക്കങ്ങളുമായി കെഎസ്ആര്‍ടിസി

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട് പമ്പ, നിലയ്ക്കല്‍ ബസ് സ്റ്റേഷനുകളില്‍ നിന്ന് വിപുലമായ ഒരുക്കങ്ങളുമായി കെഎസ്ആര്‍ടിസി. പമ്പയില്‍ നിന്ന് നിലയ്ക്കലിലേക്ക് ചെയിന്‍ സര്‍വീസുകള്‍ ത്രിവേണി ജംഗ്ഷനില്‍ നിന്ന് തുടങ്ങും. ദീര്‍ഘദൂര ബസ്സുകള്‍ പമ്പ ബസ് സ്റ്റേഷനില്‍ നിന്നാണ് സര്‍വീസ് നടത്തുന്നത്.

ചെങ്ങന്നൂര്‍, തിരുവനന്തപുരം, എറണാകുളം, കുമളി, കോട്ടയം, കമ്പം, തേനി, പഴനി, തെങ്കാശി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദീര്‍ഘദൂര സര്‍വീസുകള്‍ ഉണ്ട്. അയ്യപ്പഭക്തര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്ക് പ്രത്യേക ചാര്‍ട്ടേഡ് ബസ്സുകളും സര്‍വീസ് നടത്തും. പമ്പ-ത്രിവേണി, യു ടേണ്‍ എന്നിവിടങ്ങളില്‍ നിന്ന് തീര്‍ത്ഥാടകരെ സൗജന്യമായി പമ്പ ബസ് സ്റ്റേഷനില്‍ എത്തിക്കുന്നുണ്ട്.

Sabarimala kerala ksrtc sabarimala pilgrimage kerala news