എഴുത്തച്ഛൻ പുരസ്കാരം ഡോ. എസ് കെ വസന്തന്

സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്ക്‌ കേരളസർക്കാർ നൽകുന്ന എഴുത്തച്ഛൻ പുരസ്കാരം ഡോ. എസ് കെ വസന്തന്. ഭാഷാ ചരിത്രപണ്ഡിതനും നിരൂപകനുമാണ് എസ് കെ വസന്തൻ. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം.

author-image
Hiba
New Update
എഴുത്തച്ഛൻ പുരസ്കാരം ഡോ. എസ് കെ വസന്തന്

തിരുവനന്തപുരം : സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്ക്‌ കേരളസർക്കാർ നൽകുന്ന എഴുത്തച്ഛൻ പുരസ്കാരം ഡോ. എസ് കെ വസന്തന്. ഭാഷാ ചരിത്രപണ്ഡിതനും നിരൂപകനുമാണ് എസ് കെ വസന്തൻ. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം.

നോവൽ, ചെറുകഥ, ഉപന്യാസം, കേരള ചരിത്രം, വിവർത്തനം എന്നിങ്ങനെ അദ്ദേഹത്തിന്റെ വിവിധ തരം രചനകൾ പണ്ഡിതരുടെയും സഹൃദയരുടെയും സജീവമായ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ടെന്ന് പുരസ്കാരനിർണയസമിതി അഭിപ്രായപ്പെട്ടു.

കേരള സംസ്കാര ചരിത്ര നിഘണ്ടു, നമ്മൾ നടന്ന വഴികൾ, പടിഞ്ഞാറൻ കാവ്യമീമാംസ എന്നിവയാണ് പ്രധാന കൃതികൾ. മികച്ച അധ്യാപകൻ, വാഗ്മി, ഗവേഷണ മാർഗദർശി തുടങ്ങിയ നിലകളിലുള്ള ഡോ. വസന്തന്റെ സംഭാവനകൾ കൂടി പരിഗണിച്ചാണ് എഴുത്തച്ഛൻ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.

 
 
Ezhuthachan Award s vasanthan