വാഷിംഗ്ടൺ: കിഴക്കൻ ഉക്രൈനിലെ ശക്തമായ ആക്രമണത്തിൽ നിന്ന് പിൻവാങ്ങാൻ ശ്രമിക്കുന്ന റഷ്യൻ സൈനികരെ റഷ്യ വധിക്കുന്നുവെന്ന് യുഎസ്. അവ്ദിവ്കയ്ക്ക് സമീപം റഷ്യ നേരിട്ട നാശനഷ്ടങ്ങൾ അവരുടെ സ്വന്തം നേതാക്കളുടെ നിർദ്ദേശപ്രകാരമാണെന്നും യുഎസ് ആരോപിച്ചു. അതിനിടെ, യുക്രെയിനിനായി 150 മില്യൺ ഡോളറിന്റെ സൈനിക സഹായവും യുഎസ് പ്രഖ്യാപിച്ചു.
റഷ്യ അവരുടെ സൈനികരുടെ ജീവന് യാതൊരു പരിഗണനയും നൽകുന്നില്ലെന്നും, ഓർഡറുകൾ പാലിക്കാൻ വിസമ്മതിക്കുന്ന സൈനികരെ റഷ്യ വധിച്ചതായും വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബി പറഞ്ഞു. ഉക്രേനിയൻ പീരങ്കി വെടിവയ്പിൽ നിന്ന് പിൻവാങ്ങാൻ ശ്രമിച്ചാൽ മുഴുവൻ യൂണിറ്റുകളെയും വധിക്കുമെന്ന് റഷ്യൻ കമാൻഡർമാർ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
കനത്ത നഷ്ടം കാരണം അവ്ദിവ്കയ്ക്ക് സമീപമുള്ള ഉക്രേനിയൻ പ്രദേശങ്ങൾ ആക്രമിക്കാൻ റഷ്യൻ സൈന്യം വിസമ്മതിക്കുകയാണെന്നും ചില യൂണിറ്റുകളിൽ കലാപം നടന്നിട്ടുണ്ടെന്നും ഉക്രേനിയൻ സൈനിക വക്താവ് പറഞ്ഞു. പരിശീലനം കുറഞ്ഞവരും വേണ്ടത്ര സജ്ജരല്ലാത്തവരും യുദ്ധത്തിന് തയ്യാറല്ലാത്തവരുമാണ് റഷ്യൻ സൈന്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതെസമയം ഒക്‌ടോബർ പകുതിയോടെ ഫ്രോണ്ടലൈൻ നഗരത്തിനായി റഷ്യൻ- ഉക്രേനിയൻ സൈനികർ കനത്ത പോരാട്ടത്തിലാണ്. സംഘർഷത്തിൽ റഷ്യയ്ക്ക് കാര്യമായ നഷ്ടം സംഭവിച്ചതായി കരുതപ്പെടുന്നു.
ഉക്രേനിയൻ കണക്കുകൾ പ്രകാരം അവ്ദിവ്കയിൽ മരണപ്പെട്ട റഷ്യൻ മരണസംഖ്യ 5,000 കടന്നതായി പറയുന്നു. അതേസമയം റഷ്യക്ക് കുറഞ്ഞത്125 കവചിത വാഹനങ്ങളും ഉപകരണങ്ങളും നഷ്ടപ്പെട്ടുവെന്നും യുഎസ് പറയുന്നു.
കനത്ത നഷ്ടം കാരണം അവ്ദിവ്കയ്ക്ക് സമീപമുള്ള ഉക്രേനിയൻ പ്രദേശങ്ങൾ ആക്രമിക്കാൻ റഷ്യൻ സൈന്യം വിസമ്മതിക്കുകയാണെന്നും ചില യൂണിറ്റുകളിൽ കലാപം നടന്നിട്ടുണ്ടെന്നും ഉക്രേനിയൻ സൈനിക വക്താവ് പറഞ്ഞു.
റഷ്യൻ അധിനിവേശ നഗരമായ ഡൊണെറ്റ്‌സ്‌കിന് സമീപമുള്ള അവ്ദിവ്കയെ റഷ്യൻ സൈന്യം പിടിച്ചെടുക്കുന്നത് ഉക്രേനിയൻ സേനയ്ക്ക് തിരിച്ചടിയാകും.പ്രദേശത്ത് റഷ്യൻ സൈന്യത്തിന്റെ അടിച്ചമർത്തൽ തുടരുന്നതിനാൽ 30,000 നിവാസികളാണ് അവ്ദിവ്കയെ ഉപേക്ഷിച്ച് പോയത്.
അതെസമയം യുക്രെയിനിനായി പീരങ്കികൾ, ആയുധങ്ങൾ, ഉൾപ്പെടെ 150 മില്യൺ ഡോളർ (123.7 മില്യൺ പൗണ്ട്) സൈനിക സഹായം യുഎസ് പ്രഖ്യാപിച്ചു. എന്നാൽ, കഴിഞ്ഞ ദിവസം യുഎസ് ജനപ്രതിനിധി സഭയുടെ സ്പീക്കറായി റിപ്പബ്ലിക്കൻ മൈക്ക് ജോൺസൺ തിരഞ്ഞെടുക്കപ്പെട്ടതോടെ ഉക്രെയ്നിനുള്ള ഭാവിയിലെ സഹായത്തിൽ സംശയമുണ്ട്.
കാരണം റിപ്പബ്ലിക്കൻ പാർട്ടിയുടെ വലതു പക്ഷത്തുള്ള മിസ്റ്റർ ജോൺസൺ ഉക്രെയ്നിനുള്ള യുഎസ് സഹായത്തിന് എതിരാണ്.മാത്രമല്ല ഇതിനു മുമ്പും അത് തടയുന്നതിനുള്ള ഭേദഗതികളെ അദ്ദേഹം പിന്തുണച്ചിട്ടുണ്ട്.
ഇതുവരെ 46 ബില്യൺ ഡോളറിലധികം (37 ബില്യൺ പൗണ്ട്)യുഎസ് ഉക്രെയ്നിനായി ചെലവഴിച്ചു. കോടിക്കണക്കിന് രൂപയുടെ സാമ്പത്തികവും മാനുഷികവുമായ സഹായങ്ങൾ യുക്രെയിനിലേയ്ക്ക് എത്തിക്കുന്ന ഏറ്റവും വലിയ സൈനിക ദാതാവാണ് യു.എസ്.