അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ആർഎസ്എസ്, ബിജെപി പരിപാടി; പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്

ആർഎസ്എസ്, ബിജെപി പരിപാടിയെന്ന് ചൂണ്ടികാട്ടിയാണ് കോൺ​ഗ്രസ് ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്.കോൺഗ്രസ് ജനറൽ സെക്രട്ടറിയാണ് നേതാക്കൾ പങ്കെടുക്കില്ലെന്ന് അറിയിച്ച് പ്രസ്താവനയിറക്കിയത്.

author-image
Greeshma Rakesh
New Update
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ആർഎസ്എസ്, ബിജെപി പരിപാടി; പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്

ന്യൂഡൽഹി:∙ അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് കോൺഗ്രസ്. ആർഎസ്എസ്, ബിജെപി പരിപാടിയെന്ന് ചൂണ്ടികാട്ടിയാണ് കോൺഗ്രസ് ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്.കോൺഗ്രസ് ജനറൽ സെക്രട്ടറിയാണ് നേതാക്കൾ പങ്കെടുക്കില്ലെന്ന് അറിയിച്ച് പ്രസ്താവനയിറക്കിയത്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, മുൻ അധ്യക്ഷ സോണിയ ഗാന്ധി, ലോക്സഭാ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവർക്കാണ് ഉദ്ഘാടനചടങ്ങിലേയ്ക്ക് ക്ഷണമുണ്ടായിരുന്നത്.

ജനുവരി 22നു നടക്കാനിരിക്കുന്ന പരിപാടിയിലേക്ക് ശ്രീരാമ തീർഥ ട്രസ്റ്റ് ഇവരെ നേരിൽ സന്ദർശിച്ചാണ് ക്ഷണിച്ചത്.ചടങ്ങിനെ ബിജെപിയും ആർഎസ്എസും രാഷ്ട്രീയവല്‍ക്കരിക്കുന്നുവെന്നും നിർമാണം പൂർത്തിയാക്കാത്ത ക്ഷേത്രത്തിലെ ചടങ്ങ് ലോക്സഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ട് ഉള്ളതാണെന്നും വിലയിരുത്തിയാണ് വിട്ടുനിൽക്കാനുള്ള അന്തിമതീരുമാനത്തിലേയ്ക്ക് കോൺഗ്രസ് എത്തിയത്.

അതെസമയം പ്രതിപക്ഷ ഇന്ത്യ മുന്നണിയുടെ ഭാഗമായ തൃണമൂൽ കോൺഗ്രസ്, മുസ്‍ലിം ലീഗ്, സിപിഎം തുടങ്ങിയ കക്ഷികൾ ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

BJP congress rss ayodhyas ram temple