വീണ്ടും സർവീസ് തുടങ്ങി റോബിൻ ബസ് ; പിന്നാലെ തടഞ്ഞ് എംവിഡി

വീണ്ടും സർവീസ് ആരംഭിച്ച് റോബിൻ ബസ്.ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം പത്തനംതിട്ട കോയമ്പത്തൂർ റൂട്ടിലാണ് സർവീസ് തുടങ്ങിയത്.

author-image
Greeshma Rakesh
New Update
വീണ്ടും സർവീസ് തുടങ്ങി റോബിൻ ബസ് ; പിന്നാലെ തടഞ്ഞ് എംവിഡി

 

പത്തനംതിട്ട: വീണ്ടും സർവീസ് ആരംഭിച്ച് റോബിൻ ബസ്.ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം പത്തനംതിട്ട കോയമ്പത്തൂർ റൂട്ടിലാണ് സർവീസ് തുടങ്ങിയത്. കോടതി നിർദേശപ്രകാരം കഴിഞ്ഞ ദിവസമാണ് മോട്ടോർ വാഹന വകുപ്പ് ബസ് വിട്ട് നൽകിയത്.

ചൊവ്വാഴ്ച സർവീസ് തുടങ്ങി ഒരു കിലോമീറ്റർ പിന്നിട്ടപ്പോൾ തന്നെ മൈലപ്രയിൽ വെച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് തടഞ്ഞ് പരിശോധ നടത്തി. പരിശോധനയ്ക്ക് ശേഷം സർവീസ് തുടർന്നു.

എന്നാൽ, നിയമലംഘനം കണ്ടാൽ കർശന നടപടി ഉണ്ടാകുമെന്ന് എംവിഡി ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. കോൺട്രാക്ട് ക്യാരേജ് പെർമിറ്റ് ഉള്ള ബസ്, സ്റ്റേജ് ക്യാരേജ് ആയി ഓടുന്നത് നിയമവിരുദ്ധമാണെന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്. അതേസമയം ഈ നിലപാട് ചോദ്യം ചെയ്ത് ബസ് ഉടമ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹർജിയിൽ അടുത്ത മാസം അന്തിമ വിധി പറയും.

kerala mvd robin bus