പത്തനംതിട്ട: റോബിന്‍ ബസ് സര്‍വീസ് ആരംഭിച്ചതിന് പിന്നാലെ എംവിഡി പിഴ ഈടാക്കി . പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്ന് യാത്ര തുടങ്ങിയ ബസ് 100 മീറ്റര്‍ കഴിഞ്ഞപ്പോള്‍ എംവിഡി പരിശോധിച്ച് പെര്‍മിറ്റ് ലംഘിച്ചെന്ന കുറ്റം ചുമത്തി 7500 രൂപ പിഴയിട്ടു.
പരിശോധന തുടരുമെന്ന് എംവിഡി അറിയിച്ചു. ചലാന്‍ നല്‍കിയെങ്കിലും എംവിഡി ഉദ്യോഗസ്ഥര്‍ വാഹനം പിടിച്ചെടുത്തില്ല. ബസ് പിഴ അടയ്ക്കാതെ യാത്ര തുടരുകയാണ്.
ഉദ്യോഗസ്ഥര്‍ വാഹനം തടഞ്ഞത് മനഃപൂര്‍വമാണെന്ന് ബസ് ഉടമ ഗിരീഷ് പറഞ്ഞു. കോടതി ഉത്തരവ് അവര്‍ പ്രതീക്ഷിച്ചില്ലെന്നും അതിന്റെ ജാള്യത മറക്കാനാണ് ശ്രമം എന്നുമാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എംവിഡിയുമായി ഏറ്റുമുട്ടല്‍ പ്രഖ്യാപിച്ചാണ് ബസ് സര്‍വീസ് ആരംഭിച്ചത്. ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടിയതിന് മോട്ടോര്‍ വാഹന വകുപ്പ് ബസ് പിടിച്ചെടുത്തിരുന്നു.
പിന്നീട് ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയാണ് ബസ് വീണ്ടും നിരത്തിലിറങ്ങിയത്. പിന്നാലെ വീണ്ടും കോയമ്പത്തൂര്‍ സര്‍വീസ് തുടങ്ങുമെന്ന് ബസ് ഉടമ പ്രഖ്യാപിച്ചിരുന്നു. സീറ്റ് ബുക്കിങും ആരംഭിച്ചിരുന്നു.