കേരളത്തില്‍ 37,000, തമിഴ്‌നാട്ടില്‍ 70,410! റോബിന്‍ ബസിന് പിഴയോടുപിഴ!

റോബിന്‍ ബസിന് തമിഴ്‌നാട്ടിലും പിഴയിട്ടു. കോയമ്പത്തൂര്‍ കെജി ചാവടി ചെക്ക്‌പോസ്റ്റിലാണ് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് ബസ് പരിശോധിച്ച് പെര്‍മിറ്റ് ലംഘനത്തിന് 70,410 രൂപ പിഴ ചുമത്തിയത്.

author-image
Web Desk
New Update
കേരളത്തില്‍ 37,000, തമിഴ്‌നാട്ടില്‍ 70,410! റോബിന്‍ ബസിന് പിഴയോടുപിഴ!

 

പത്തനംതിട്ട: റോബിന്‍ ബസിന് തമിഴ്‌നാട്ടിലും പിഴയിട്ടു. കോയമ്പത്തൂര്‍ കെജി ചാവടി ചെക്ക്‌പോസ്റ്റിലാണ് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് ബസ് പരിശോധിച്ച് പെര്‍മിറ്റ് ലംഘനത്തിന് 70,410 രൂപ പിഴ ചുമത്തിയത്.

നേരത്തെ പത്തനംതിട്ടയില്‍ നിന്ന് പുറപ്പെട്ട ബസിന് കേരള മോട്ടോര്‍ വാഹന വകുപ്പ് 37000 രൂപ പിഴയിട്ടിരുന്നു. റോബിന്‍ ബസ് കോയമ്പത്തൂരിലേക്കുള്ള സര്‍വീസ് തുടങ്ങിയ ശേഷം നാലു തവണയാണ് എംവിഡി തടഞ്ഞത്. എംവിഡി ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ വിവിധയിടങ്ങളില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു.

വിഷയത്തില്‍ വിശദീകരണവുമായി ഗതാഗത മന്ത്രി ആന്റണി രാജുവും രംഗത്തുവന്നു. നിയമം എല്ലാവരും പാലിക്കണം. ബസിനെതിരെ സ്വീകരിക്കുന്നത് പ്രതികാര നടപടിയല്ലെന്നും മന്ത്രി വ്യക്തമാക്കി.

പത്തനംതിട്ട, പാലാ, അങ്കമാലി, പുതുക്കാട് തുടങ്ങിയ നാലിടങ്ങളിലാണ് എംവിഡി ഉദ്യോഗസ്ഥര്‍ റോബിന്‍ ബസ് തടഞ്ഞ് പരിശോധന നടത്തിയത്. ബസ് ഉടമയ്ക്ക് പിന്തുണയുമായി യാത്രക്കാര്‍ എംവിഡിയ്‌ക്കെതിരെ പ്രതിഷേധിച്ച് രം?ഗത്തെത്തിയിരുന്നു. നിയമപോരാട്ടത്തിന് തയ്യാറാണെന്നും ഹൈക്കോടതി പിഴയീടാക്കിയാല്‍ മാത്രമേ പിഴ ഒടുക്കുവുള്ളൂവെന്നും ഉടമ ?ഗിരീഷ് വ്യക്തമാക്കി.

അഞ്ച് മണിക്ക് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ബസ് പുറപ്പെട്ടത്. 200 മീറ്റര്‍ പിന്നിട്ടപ്പോഴേക്കും എംവിഡി വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി.

കഴിഞ്ഞ ഒക്ടോബര്‍ 16-ാം തിയതിയാണ് പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ബസ് റാന്നിയില്‍ വച്ച് നിയമലംഘനം ചൂണ്ടിക്കാട്ടി മോട്ടോര്‍വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. നിയമ പോരാട്ടത്തിനൊടുവിലാണ് ബസ് കോടതി ഉത്തരവിലൂടെ പുറത്തിറക്കിയത്.

kerala motor vehicle department tamilnadu