റോഡ് അപകടങ്ങളില്‍ വന്‍ വര്‍ധന; പട്ടികയില്‍ കേരളം മൂന്നാമത്

കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ റോഡ് അപകടങ്ങള്‍ നടന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം മൂന്നാം സ്ഥാനത്ത്. 2020, 2021 വര്‍ഷങ്ങളില്‍ കേരളത്തില്‍ നാല്‍പതിനായിരത്തിന് കുറവ് റോഡ് അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്.

author-image
Priya
New Update
റോഡ് അപകടങ്ങളില്‍ വന്‍ വര്‍ധന; പട്ടികയില്‍ കേരളം മൂന്നാമത്

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ റോഡ് അപകടങ്ങള്‍ നടന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം മൂന്നാം സ്ഥാനത്ത്. 2020, 2021 വര്‍ഷങ്ങളില്‍ കേരളത്തില്‍ നാല്‍പതിനായിരത്തിന് കുറവ് റോഡ് അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്.

എന്നാല്‍ കഴിഞ്ഞ വര്‍ഷം 43,910 റോഡ് അപകടങ്ങളാണ് ഉണ്ടായത്.തൊട്ട് മുന്‍പുള്ള 2 വര്‍ഷങ്ങളില്‍ അഞ്ചാമതായിരുന്ന കേരളമാണ് ഇപ്പോള്‍ മൂന്നാമത് എത്തിയിരിക്കുന്നത്.

ദേശീയപാതകളിലെ അപകടങ്ങളുടെ പട്ടികയില്‍ കേരളം ആറാമതായിരുന്നു. എന്നാല്‍ ഇത്തവണ രണ്ടാമതാണ്. സംസ്ഥാനത്ത് മുന്‍ വര്‍ഷത്തേക്കാള്‍ റോഡപകടങ്ങള്‍ 31.87% വര്‍ധിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, അപകടങ്ങളുടെ പട്ടികയില്‍ കേരളം മുന്നില്‍ നില്‍ക്കുന്നുണ്ടെങ്കിലും മരണ നിരക്ക് കുറവാണ്. തമിഴ്‌നാട്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് കഴിഞ്ഞ 5 വര്‍ഷമായി പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്ത് ഉള്ളത്.

4.61 ലക്ഷം റോഡ് അപകടങ്ങളാണ് 2022 ല്‍ രാജ്യത്ത് നടന്നത്. 1.68 പേര്‍ മരിക്കുകയും 4.43 ലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

kerala road accident