ഹൈദരാബാദ്: എ. രേവന്ത് റെഡ്ഡിയെ തെലങ്കാന മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. വ്യാഴാഴ്ചയാണ് സത്യപ്രതിജ്ഞ.
ഭൂരിപക്ഷം എംഎല്‍എമാരും രേവന്തിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി ഓരോ എംഎല്‍എമാരുമായും കോണ്‍ഗ്രസ് ദേശീയ നേതൃത്വം കൂടിക്കാഴ്ച നടത്തിയിരുന്നു. ഭൂരിപക്ഷവും രേവന്തിന്റെ പേരാണ് നിര്‍ദ്ദേശിച്ചത്. മുതിര്‍ന്ന നേതാക്കളായ മല്ലു ഭട്ടി വിക്രമാര്‍ക, ഉത്തംകുമാര്‍ റെഡ്ഡി എന്നിവരുടെ പേരുകളും ചിലര്‍ നിര്‍ദ്ദേശിച്ചു.
പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് തിങ്കളാഴ്ചയുണ്ടായേക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉയര്‍ന്നുവന്നതോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റിവച്ചത്.