റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് ഹൃദയാഘാതം!; സുരക്ഷാജീവനക്കാർ കണ്ടത് നിലത്തുവീണ നിലയിലെന്ന് റിപ്പോർട്ട്

കിടപ്പുമുറിയിൽ പുടിൻ വീഴുന്ന ശബ്ദം കേട്ട് സുരക്ഷജീവനക്കാർ മുറിയിൽ എത്തിയെന്നും നിലത്തു കിടന്ന പുടിനെ ചികിത്സിക്കാനായി ഡോക്റ്റർമാരുടെ സംഘത്തെ ഉടനെ എത്തിക്കുകയായിരുന്നെന്നുമാണ് റിപ്പോർട്ട്.

author-image
Greeshma Rakesh
New Update
 റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് ഹൃദയാഘാതം!; സുരക്ഷാജീവനക്കാർ കണ്ടത് നിലത്തുവീണ നിലയിലെന്ന് റിപ്പോർട്ട്

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിന് ഹൃദയാഘാതം ഉണ്ടാതായി റിപ്പോർട്ട്. ഔദ്യോഗിക വസതിയിലെ കിടപ്പുമുറിയിൽ തറയിൽ കുഴഞ്ഞു വീണ് കിടക്കുന്ന നിലയിൽ പുടിനെ സുരക്ഷ ജീവനക്കാർ കണ്ടെത്തിയതായാണ് റിപ്പോർട്ട്. ജനറൽ എസ്വിആർ എന്ന ടെലിഗ്രാം ചാനൽ ആണ് പുടിന് ഹൃദയാഘാതം ഉണ്ടായതായി റിപ്പോർട്ട് ചെയ്തത്.

മുൻ റഷ്യൻ ലെഫ്റ്റനന്റ് ജനറലിന്റെതാണ് ഈ ടെലിഗ്രാം ചാനൽ. അതെസമയം റഷ്യൻ സർക്കാരിന് നിന്ന് ഇതുവരെ യാതൊരു പ്രതികരണമോ ഔദ്യോഗിക സ്ഥിരീകരണമോ വന്നിട്ടില്ല.നേരത്ത തന്നെ 71കാരനായ പുടിന് ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

കിടപ്പുമുറിയിൽ പുടിൻ വീഴുന്ന ശബ്ദം കേട്ട് സുരക്ഷജീവനക്കാർ മുറിയിൽ എത്തിയെന്നും നിലത്തു കിടന്ന പുടിനെ ചികിത്സിക്കാനായി ഡോക്റ്റർമാരുടെ സംഘത്തെ ഉടനെ എത്തിക്കുകയായിരുന്നെന്നുമാണ് റിപ്പോർട്ട്.

തുടർന്ന് വസതിയിൽ തന്നെ തീവ്രപരിചരണത്തിന് സൗകര്യമുള്ള പ്രത്യേക മെഡിക്കൽ സൗകര്യത്തിലേക്ക് മാറ്റിയെന്നുമാണ് റിപ്പോർട്ട്. അദ്ദേഹത്തിന്റെ മുറിയിലെ മേശപ്പുറത്ത് ഭക്ഷണസാധനങ്ങളും പാനീയങ്ങളും മറിഞ്ഞുവീണ നിലയിൽ കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
 
cardiac arrest russia vladimir putin