തിരുവനന്തപുരം: തലസ്ഥാനത്തെ അതിശക്ത മഴയെ തുടര്‍ന്ന് അടിച്ചിട്ട വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ വീണ്ടും തുറക്കാന്‍ തീരുമാനമായി. മഴയ്ക്ക് ശമനമായതോടെയാണ് പൊന്മുടിയടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറക്കുന്നത്.
ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നവംബര്‍ 22 മുതല്‍ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ അടച്ചിട്ടിരുന്നു. പൊന്മുടിക്ക് പുറമേ കല്ലാര്‍, മങ്കയം ഇക്കോടൂറിസം കേന്ദ്രങ്ങളും ഞായറാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നാണ് അറിയിപ്പ്.
എന്നാല്‍ ജലാശയത്തില്‍ ഇറങ്ങുന്നതിന് സന്ദര്‍ശകര്‍ക്ക് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് തിരുവനന്തപുരം ഡി എഫ് ഒ അറിയിച്ചു.
അതേസമയം സംസ്ഥാനത്താകെ കനത്തമഴയ്ക്ക് താത്കാലിക ശമനമായിട്ടുണ്ട്.