തിരുവനന്തപുരം: കേരളീയം പരിപാടിക്ക് 10.81 കോടി രൂപ നല്‍കിയ സ്‌പോണ്‍സര്‍മാരുടെ വിവരങ്ങള്‍ അറിയില്ലെന്ന് ടൂറിസം വകുപ്പ്. സ്‌പോണ്‍സര്‍മാര്‍ നല്‍കിയ പണത്തിന്റെ വിവരങ്ങള്‍ തേടി വിവരാവകാശ നിയമപ്രകാരം അഡ്വ സി ആര്‍ പ്രാണകുമാറാണ് ടൂറിസം വകുപ്പ് ഡയറക്ടറെ സമീപിച്ചത്.
വിവരങ്ങള്‍ സ്‌പോണ്‍സര്‍ഷിപ്പ് കണ്‍വീനര്‍ കൂടിയായ ലോട്ടറി വകുപ്പ് ഡയറക്ടറും ജിഎസ്ടി വകുപ്പ് അഡിഷണല്‍ കമ്മിഷണറുമായ എബ്രഹാം റെന്നിന്റെ പക്കലാണെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് ലോട്ടറി ഡയറക്ടറേറ്റില്‍ അപേക്ഷ നല്‍കി. അപേക്ഷയില്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ ലഭ്യമല്ലെന്ന മറുപടിയാണ് ലോട്ടറി ഡയറക്ടറേറ്റ് നല്‍കിയത്.
കേരളീയം പരിപാടിക്ക് സര്‍ക്കാര്‍ 27 കോടി രൂപയായിരുന്നു അനുവദിച്ചത്. സ്പോണ്‍സര്‍മാര്‍ വഴി 10.81 കോടിയും ലഭിച്ചു. ഇതില്‍ 10.66 കോടിയാണ് ചെലവാക്കിയത്.