സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പ്പന; മൂന്ന് ദിവസം കൊണ്ട് വിറ്റത് 154.77 കോടിയുടെ മദ്യം

സംസ്ഥാനത്ത് ക്രിസ്മസ് ആഘോഷത്തില്‍ റെക്കോഡ് മദ്യവില്‍പ്പന. മൂന്ന് ദിവസം കൊണ്ട് ബെവ്കോ ഔട്ട്ലെറ്റ് വഴി മാത്രം 154.77 കോടിയുടെ മദ്യമാണ് വിറ്റത്.

author-image
webdesk
New Update
സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പ്പന; മൂന്ന് ദിവസം കൊണ്ട് വിറ്റത് 154.77 കോടിയുടെ മദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസ് ആഘോഷത്തില്‍ റെക്കോഡ് മദ്യവില്‍പ്പന. മൂന്ന് ദിവസം കൊണ്ട് ബെവ്കോ ഔട്ട്ലെറ്റ് വഴി മാത്രം 154.77 കോടിയുടെ മദ്യമാണ് വിറ്റത്. ഞായറാഴ്ച ഔട്ട്ലെറ്റ് വഴി മാത്രം 70.73 കോടി രൂപയുടെ മദ്യവില്‍പ്പന നടന്നു. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് തലേന്ന് 69.55 കോടിയുടെ മദ്യമാണ് വിറ്റിരുന്നത്.

22 മുതല്‍ 24 വരെയുള്ള മദ്യ വില്‍പ്പനക്കണക്കിലും ഇത്തവണ വര്‍ദ്ധനയുണ്ട്. ക്രിസ്മസ് തലേന്ന് 63.85 ലക്ഷം രൂപയുടെ മദ്യം വിറ്റ് റെക്കോര്‍ഡിട്ടത് ചാലക്കുടിയാണ്. ചങ്ങനാശ്ശേരി ബെവ്കോ ഔട്ട്ലെറ്റാണ് രണ്ടാം സ്ഥാനത്ത്. 62.87 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. മൂന്നാം സ്ഥാനം ഇരിങ്ങാലക്കുട ഒട്ട്ലെറ്റിനാണ്. 62.31 ലക്ഷം രൂപയുടെ മദ്യം വിറ്റ് ഇരിങ്ങാലക്കുടയാണ് മൂന്നാമത്.

ഡിസംബര്‍ 22 ന് 75.70 കോടി രൂപയുടെ മദ്യവില്‍പ്പനയാണ് ഈ വര്‍ഷം നടന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22 ന് 65.39 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഡിസംബര്‍ 23 ന് ഈ വര്‍ഷം 84.04 കോടി രൂപ മദ്യവില്‍പ്പന നടന്നു. കഴിഞ്ഞ വര്‍ഷം ഇത് 75.41 കോടി രൂപ ആയിരുന്നു.

kerala Latest News newsupdate bevco liquor sale