ബാലഭാസ്‌കറിന്റെ മരണം: പുതിയ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ പുതിയ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. സ്വര്‍ണ്ണക്കടത്ത് ബന്ധം ഉള്‍പ്പെടെ കേസിന്റെ എല്ലാ വശങ്ങളും അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം.

author-image
Web Desk
New Update
ബാലഭാസ്‌കറിന്റെ മരണം: പുതിയ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

 

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ പുതിയ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. സ്വര്‍ണ്ണക്കടത്ത് ബന്ധം ഉള്‍പ്പെടെ കേസിന്റെ എല്ലാ വശങ്ങളും അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം.

ബാലഭാസ്‌കറിന്റെ അച്ഛന്‍ ഉണ്ണി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. മൂന്നു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം.

ബാലഭാസ്‌കറും മകളും 2019 സെപ്റ്റംബര്‍ 25 ന് നടന്ന വാഹനാപകടത്തിലാണ് മരിച്ചത്. തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയായിരുന്നു അപകടം നടന്നത്.

അമിത വേഗതയെ തുടര്‍ന്നുണ്ടായ അപകടമാണെന്നാണ് ആദ്യം കേസന്വേഷിച്ച സിബിഐ സംഘത്തിന്റെ കണ്ടെത്തല്‍.

എന്നാല്‍, അപകട മരണം ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളും സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായ പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം എന്നിവര്‍ ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്നാണ് ബാലഭാസ്‌കറിന്റെ മാതാപിതാക്കള്‍ ആരോപിക്കുന്നത്.

 

High Court balabhaskar cbi kerala high court