'സുരേഷ് ഗോപി മുഴുവന്‍ സമയ രാഷ്ട്രീയക്കാരനല്ലാത്തതിനാല്‍ സംഭവിച്ചതാകാം; മാപ്പ് പറഞ്ഞതോടെ വിഷയം അവസാനിച്ചു'

സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന സംഭവത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

author-image
Priya
New Update
'സുരേഷ് ഗോപി മുഴുവന്‍ സമയ രാഷ്ട്രീയക്കാരനല്ലാത്തതിനാല്‍ സംഭവിച്ചതാകാം; മാപ്പ് പറഞ്ഞതോടെ വിഷയം അവസാനിച്ചു'

തിരുവനന്തപുരം: സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന സംഭവത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

രാഷ്ട്രീയ പ്രവര്‍ത്തകര്‍ പൊതു ഇടങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മാപ്പ് പറഞ്ഞതോടെ വിഷയം അവസാനിച്ചുവെന്നും ചെന്നിത്തല പറഞ്ഞു. സുരേഷ് ഗോപി മുഴുവന്‍ സമയ രാഷ്ട്രീയക്കാരന്‍ അല്ലാത്തതിനാല്‍ സംഭവിച്ചതാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ടും ഗോവ ഗവര്‍ണറുമായ പി എസ് ശ്രീധരന്‍ പിള്ളയും പ്രതികരണവുമായ രംഗത്തെത്തി. ഇത്തരം രംഗങ്ങളില്‍ കൂടുതല്‍ പക്വതയുള്ള സമൂഹമായി മാറാന്‍ നമുക്ക് കഴിയണമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.

ramesh chennithala Suresh Gopi