കോണ്‍ഗ്രസിന് കനത്ത തിരിച്ചടി, അഭിഷേക് സിംഗ് വി തോറ്റു; കര്‍ണാടകയില്‍ ബി.ജെ.പി എം.എല്‍.എ മറുകണ്ടം ചാടി

ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ 15 രാജ്യസഭ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഏറെ നാടകീയ രംഗങ്ങള്‍ അരങ്ങേറി. ഹിമാചല്‍ പ്രദേശില്‍ നിന്ന് രാജസഭയിലേക്ക് മത്സരിച്ച പ്രമുഖ കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ് വി തോറ്റു.

author-image
Web Desk
New Update
കോണ്‍ഗ്രസിന് കനത്ത തിരിച്ചടി, അഭിഷേക് സിംഗ് വി തോറ്റു; കര്‍ണാടകയില്‍ ബി.ജെ.പി എം.എല്‍.എ മറുകണ്ടം ചാടി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ 15 രാജ്യസഭ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഏറെ നാടകീയ രംഗങ്ങള്‍ അരങ്ങേറി. ഹിമാചല്‍ പ്രദേശില്‍ നിന്ന് രാജസഭയിലേക്ക് മത്സരിച്ച പ്രമുഖ കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ് വി തോറ്റു. 34 വീതം തുല്യ വോട്ട് ലഭിച്ചപ്പോള്‍ നമുക്കെടുപ്പിലൂടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഹര്‍ഷ് വിജയിച്ചതായി പ്രഖ്യാപിച്ചു. ഇവിടെ 6 കോണ്‍ഗ്രസ് എം.എല്‍.എമാരും മൂന്ന് സ്വതന്ത്രരും ബി.ജെ.പിക്ക് ക്രോസ് വോട്ട് ചെയ്യുകയായിരുന്നു.

കര്‍ണാടകയില്‍ ബി.ജെ.പി വിപ്പ് ലംഘിച്ച് മുന്‍മന്ത്രി എസ്.ടി. സോമശേഖര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തു. മറ്റൊരു എം.എല്‍.എ ശിവരാം ഹെബ്ബാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. ക്രോസ് വോട്ട് ചെയ്ത എസ്.ടി. സോമശേഖറിനെതിരെ ബി.ജെ.പി സ്പീക്കര്‍ക്ക് പരാതി നല്‍കി. വിട്ട് നിന്ന ശിവരാം ഹെബ്ബാറിനെതിരെയും പാര്‍ട്ടി പരാതി നല്‍കുമെന്നറിയുന്നു. എ.ഐ.സി.സി ട്രഷറര്‍ അജയ് മാക്കന്‍, ഡോ. സയ്യിദ് നാസര്‍ ഹുസൈന്‍, ജി.സി. ചന്ദ്രശേഖര്‍ എന്നീ മൂന്ന് കോണ്‍ഗ്രസ് നേതാക്കളും മുന്‍ എം.എല്‍.എയും ബി.ജെ.പി നേതാവുമായ നാരായണ ഭാണ്ഡഗെയും വിജയിച്ചു. എന്‍.ഡി.എ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായ കുപേന്ദ്ര റെഡ്ഡി പരാജയപ്പെട്ടു.

എന്നാല്‍ സമാജ് വാദി പാര്‍ട്ടി അംഗങ്ങള്‍ ക്രോസ് വോട്ട് ചെയ്തുവെന്ന് അഭ്യൂഹമുള്ള ഉത്തര്‍ പ്രദേശില്‍ വോട്ടെണ്ണല്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചു. ഇവിടെ സമാജ് വാദി പാര്‍ട്ടിയുടെ ചീഫ് വിപ്പായ മനോജ് പാണ്ഡെ ഉള്‍പ്പെടെ ഏഴ് എം.എല്‍.എമാര്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇവിടെ 10 സീറ്റുകളിലേക്കാണ് മത്സരം നടയുന്നത്. ബി.ജെ.പി എട്ട് സ്ഥനാത്ഥികളെയും സമാജ് വാദി പാര്‍ട്ടി മൂന്ന് സ്ഥാനാര്‍ത്ഥികളെയും നിര്‍ത്തിയിട്ടുണ്ട്. ഏഴ് സമാജ് വാദി പാര്‍ട്ടി എം.എല്‍.എമാരും ഒരു ബി.എസ്.പി അംഗവും ബി.ജെ.പിക്ക് വോട്ട് ചെയ്തതായാണ് സൂചന. ബി.എസ്.പി എം.എല്‍.എ ജഗദീഷ് റായിയുടെ വോട്ട് സംബന്ധിച്ച് തര്‍ക്കം വന്നതിനെ തുടര്‍ന്ന് വോട്ടെണ്ണല്‍ പ്രക്രിയ തത്ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഹിമാചല്‍ പ്രദേശിലെ രാജ്യസഭ തിരഞ്ഞെടുപ്പ് സംബന്ധിച്ച നിയമ വശങ്ങള്‍ പരിശോധിക്കുമെന്ന് മനു അഭിഷേക് സിംഗ് വി പറഞ്ഞു. തന്നോടൊപ്പം പ്രഭാത ഭക്ഷണം കഴിച്ച എം.എല്‍.എമാരാണ് കോണ്‍ഗ്രസിനെ ചതിച്ച് ബി.ജെ.പിക്ക് വോട്ട് ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു. ആറ് കോണ്‍ഗ്രസ് എം.എല്‍.എമാരെ സി.ആര്‍.പി.എഫ് ജവാന്മാര്‍ തട്ടിക്കൊണ്ട് പോയതായി ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിംഗ് സുഖു ആരോപിച്ചു. ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ പ്രതിസന്നിയിലേക്ക് നീങ്ങുന്നതായാണ് രാജ്യസഭ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന.

 

 

 

 

india rajyasabha election