രാജസ്ഥാന്‍ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന് തലവേദനയായി ഇന്‍ഡ്യ മുന്നണിയിലെ സഖ്യ കക്ഷികള്‍

നിയമസഭാ തിരഞ്ഞെടുപ്പിനായി ഒരുങ്ങിയിരിക്കുന്ന രാജസ്ഥാനില്‍ കോണ്‍ഗ്രസിന് തലവേദനയായി ഇന്‍ഡ്യ മുന്നണിയിലെ സഖ്യ കക്ഷികള്‍. സംസ്ഥാനത്ത് ബി.ജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചുപോകുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്.

author-image
Web Desk
New Update
രാജസ്ഥാന്‍ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന് തലവേദനയായി ഇന്‍ഡ്യ മുന്നണിയിലെ സഖ്യ കക്ഷികള്‍

ജയ്പൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിനായി ഒരുങ്ങിയിരിക്കുന്ന രാജസ്ഥാനില്‍ കോണ്‍ഗ്രസിന് തലവേദനയായി ഇന്‍ഡ്യ മുന്നണിയിലെ സഖ്യ കക്ഷികള്‍. സംസ്ഥാനത്ത് ബി.ജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചുപോകുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ മുന്‍നിര്‍ത്തിയുള്ള പ്രചാരണമാണ് ബി.ജെ.പിയുടെ ഭാഗത്ത് നിന്നും നടക്കുന്നത്.

രാജസ്ഥാനില്‍ ഇന്‍ഡ്യ മുന്നണിയിലെ സഖ്യകക്ഷികളായ സി.പി.എം, സി.പി.ഐ, സമാജ്‌വാദി പാര്‍ട്ടി സി.പി.ഐ.എംഎല്‍ എന്നിവര്‍ 37 സീറ്റുകളിലേക്കാണ് മത്സരിക്കുന്നത്. ഇതില്‍ 15 സീറ്റുകളില്ലെങ്കിലും ശക്തമായ മത്സരം ഇവര്‍ക്കു കാഴ്ചവയ്ക്കുവാന്‍ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ ബി.ജെ.പിക്ക് എതിരായ വോട്ടുകള്‍ ഭിന്നിച്ചു പോകുമോ എന്ന് ആശങ്കയിലാണ് കോണ്‍ഗ്രസ് നേതൃത്വം.

സീറ്റ് ചര്‍ച്ചകളില്‍ തീര്‍ത്തും അവഗണിച്ച കോണ്‍ഗ്രസിന്റെ ഏകപക്ഷീയനീക്കത്തിന് ഈ സീറ്റുകളില്‍ വിജയിച്ചു തിരിച്ചടി നല്‍കാമെന്നാണ് സമാജ്‌വാദി പാര്‍ട്ടിയും ഇടതു പാട്ടുകളും കണക്കു കൂട്ടുന്നത്. അതേസമയം കേന്ദ്രസര്‍ക്കാര്‍ പദ്ധതികളിലൂടെ വോട്ടുകള്‍ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാം എന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. അടുത്ത അഞ്ച് വര്‍ഷം കൂടി സൗജന്യ റേഷന്‍ നല്‍കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനമാണ് ബിജെപി പ്രചരണത്തില്‍ പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്നത്.

രാജസ്ഥാനില്‍ ഇ പദ്ധതിക്ക് നാലു കോടിയിലധികം ഉപഭോക്താക്കളാണുള്ളത്. 5 കോടി വോട്ടര്‍മാരുള്ള രാജസ്ഥാനില്‍ ഇത് വ്യക്തമായ സ്വാധീനം ചെലുത്തും എന്നാണ് ബി.ജെ.പി കണക്കാക്കുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധിയെ ഉടന്‍ സംസ്ഥാനത്ത് എത്തിച്ചു പ്രചാരണം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

 

Latest News national news rajasthan election