നിയമസഭാ തിരഞ്ഞെടുപ്പ്; സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ട് വസുന്ധരയുടെ വിശ്വസ്തന്‍; മത്സരിക്കുക സ്വതന്ത്രനായി

നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് പാര്‍ട്ടി വിട്ട് രാജസ്ഥാന്‍ മുന്‍ മന്ത്രി യൂനുസ് ഖാന്‍. മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ വിശ്വസ്തനുമാണ്.

author-image
Web Desk
New Update
നിയമസഭാ തിരഞ്ഞെടുപ്പ്; സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ട് വസുന്ധരയുടെ വിശ്വസ്തന്‍; മത്സരിക്കുക സ്വതന്ത്രനായി

ജയ്പുര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് പാര്‍ട്ടി വിട്ട് രാജസ്ഥാന്‍ മുന്‍ മന്ത്രി യൂനുസ് ഖാന്‍. മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ വിശ്വസ്തനുമാണ്. പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

രാജസ്ഥാനിലെ ദിദ്വാന മണ്ഡലത്തില്‍ തന്നെ സ്ഥാനാര്‍ഥിയാക്കണമെന്ന യുനുസ് ഖാന്റെ ആവശ്യം ബി.ജെ.പി. അംഗീകരിച്ചിരുന്നില്ല. മൂന്നാം സ്ഥാനാര്‍ഥി പട്ടികയിലും തന്റെ പേര് ഉള്‍പ്പെടാത്തതിന് പിന്നാലെ അദ്ദേഹം മണ്ഡലത്തില്‍ വന്‍ റാലി സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് പാര്‍ട്ടിവിടുന്നതായും സ്വതന്ത്രനായി മത്സരിക്കുമെന്നും പ്രഖ്യാപിക്കുകയായിരുന്നു.

58 മണ്ഡലങ്ങളിലേക്കുള്ള മൂന്നാംഘട്ട സ്ഥാനാര്‍ഥിപ്പട്ടികയാണ് ബി.ജെ.പി. പുറത്തിറക്കിയത്. ദിദ്വാനയില്‍ നിന്ന് നേരത്തെ രണ്ടുതവണ യൂനിസ് ഖാന്‍ എം.എല്‍.എ. ആയിരുന്നു. 2018-ല്‍ സച്ചിന്‍ പൈലറ്റിനെതിരേ ടോങ്കില്‍ അദ്ദേഹം മത്സരിച്ചിരുന്നു. ഇത്തവണ ജിതേന്ദ്ര സിങ് ജോദ്ധയാണ് ദിദ്വാനയിലെ ബി.ജെ.പി. സ്ഥാനാര്‍ഥി.

 

Latest News national news rajasthan election