രാജസ്ഥാന്‍ ആര് വാഴും ആര് വീഴും?; വോട്ടെടുപ്പ് ശനിയാഴ്ച 7 മണി മുതല്‍

രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്ന് നിശബ്ദ പ്രചാരണം നടക്കും. ഫോണില്‍ വിളിച്ചും വോട്ടര്‍മാരെ നേരില്‍ കണ്ടും വോട്ടു ഉറപ്പിക്കുന്ന തിരക്കിലാണ് സ്ഥാനാര്‍ഥികള്‍. രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്ന് നിശബ്ദ പ്രചാരണം നടക്കും. ഫോണില്‍ വിളിച്ചും വോട്ടര്‍മാരെ നേരില്‍ കണ്ടും വോട്ടു ഉറപ്പിക്കുന്ന തിരക്കിലാണ് സ്ഥാനാര്‍ഥികള്‍.

author-image
Priya
New Update
രാജസ്ഥാന്‍ ആര് വാഴും ആര് വീഴും?; വോട്ടെടുപ്പ് ശനിയാഴ്ച 7 മണി മുതല്‍

 

ഡല്‍ഹി: രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്ന് നിശബ്ദ പ്രചാരണം നടക്കും. ഫോണില്‍ വിളിച്ചും വോട്ടര്‍മാരെ നേരില്‍ കണ്ടും വോട്ടു ഉറപ്പിക്കുന്ന തിരക്കിലാണ് സ്ഥാനാര്‍ഥികള്‍.

നാളെ രാവിലെ 7 മണി മുതല്‍ വൈകീട്ട് 6 വരെയാണ് പോളിംഗ്.അഞ്ചു കോടി 25 ലക്ഷത്തിലേറെ വോട്ടര്‍മാരാണ് സംസ്ഥാനത്ത് ഉള്ളത്.51756 പോളിംഗ് ബൂത്തുക്കളാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഗുര്‍ മിത് സിങ് കോനൂര്‍ മരിച്ചതോടെ ഒരു മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റി വച്ചിരുന്നു. അഭിപ്രായ സര്‍വേ ഫലങ്ങളില്‍ ആദ്യഘട്ടത്തില്‍ ബിജെപിക്ക് അനുകൂലമായ തരംഗമായിരുന്നു പ്രവചിച്ചിരുന്നത്.

എന്നാല്‍ ഇരു പാര്‍ട്ടികളും ബലാബല മത്സരം തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്.

BJP congress rajasthan assembly election