ജയ്പൂര്‍: രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന്. 200 മണ്ഡലങ്ങളില്‍ 199 ഇടത്താണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് കരണ്‍പൂര്‍ മണ്ഡലത്തിലെ പോളിംഗ് പിന്നീട് നടത്തും.
പിന്നീട് 1875 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് 51,756 പോളിംഗ് ബൂത്തുകളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. അഞ്ച് കോടിയലധികം വോട്ടര്‍മാരാണ് ഇവിടെയുള്ളത്.
ഇതില്‍ നൂറു കഴിഞ്ഞ 17,241 പേരുണ്ട്. 2.52 കോടി വനിതകളും 2.73 കോടി പുരുഷന്മാരുമാണ് ഉള്ളത്. വോട്ടര്‍പട്ടികയില്‍ പുരുഷന്മാരാണ് കൂടുതലെങ്കിലും കഴിഞ്ഞ തവണ വോട്ടുചെയ്തവരില്‍ കൂടുതല്‍ സ്ത്രീകളായിരുന്നു.
മുഖ്യമന്ത്രി അശോക് ഗലോട്ട് ജോധ്പൂരിലെ സര്‍ദാര്‍ പുരയിലും, ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ ഝല്‍റാ പതാനിലും വോട്ട് രേഖപ്പെടുത്തും.
ഭരണ വിരുദ്ധ വികാരമില്ലെന്നാണ് കോണ്‍ഗ്രസ് വാദം. എന്നാല്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിന്റെയും സച്ചിന്‍ പൈലറ്റിന്റെയും തമ്മിലടി ഗുജ്ജര്‍ വോട്ടിലടക്കം ഉണ്ടാക്കാവുന്ന തിരിച്ചടിയില്‍ കോണ്‍ഗ്രസിന് ആശങ്കയുണ്ട്.