രാജസ്ഥാനിൽ കോൺ​ഗ്രസിനെ പിന്നിലാക്കി ബിജെപി; പിന്നാലെ സച്ചിൻ പൈലറ്റിനെതിരെ വിമർശനം

രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കോൺഗ്രസിനെ ബഹുദൂരം പിന്നിലാക്കി ബിജെപി. സംസ്ഥാനത്ത് 108 സീറ്റുകളിൽ ബിജെപി മുന്നിലാണ്.

author-image
Greeshma Rakesh
New Update
രാജസ്ഥാനിൽ കോൺ​ഗ്രസിനെ പിന്നിലാക്കി ബിജെപി; പിന്നാലെ സച്ചിൻ പൈലറ്റിനെതിരെ വിമർശനം

ജയ്‌പൂർ: രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കോൺഗ്രസിനെ ബഹുദൂരം പിന്നിലാക്കി ബിജെപി. സംസ്ഥാനത്ത് 108 സീറ്റുകളിൽ ബിജെപി മുന്നിലാണ്.

കോൺഗ്രസ് 71 സീറ്റിലും 16 സീറ്റുകളിൽ മറ്റ് പാർട്ടികളും ലീഡ് ചെയ്യുന്നു. അതെസമയം സംസ്ഥാനത്ത് ഭരണം നഷ്ടമാകുമെന്ന് ഉറപ്പായതോടെ സച്ചിൻ പൈലറ്റിനെ പരിഹസിച്ച് ട്വിറ്ററിൽ പോസ്റ്റുകൾ ഉയരാൻ തുടങ്ങി. കോൺഗ്രസിലെ ബിജെപി സ്ലീപ്പർ സെല്ലാണ് സച്ചിൻ പൈലറ്റെന്നതുൾപ്പടെയാണ് പരിഹാസം.

ഉയർന്ന ലീഡ്രാ നേടിയതിനു പിന്നാലെ രാജസ്ഥാൻ ബി ജെ പി ആസ്ഥാനത്ത് മോദി മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ ആഘോഷം തുടങ്ങി. ഏറ്റവും ഒടുവിലെ വിവരങ്ങൾ അനുസരിച്ച് സച്ചിൻ പൈലറ്റ് ബഹുദൂരം പിന്നിലാണ്.

സംസ്ഥാനത്ത് നല്ല ജനസ്വാധീനമുള്ള സിപിഎം 17 സീറ്റിലേക്കാണ് സ്ഥാനാർത്ഥികളെ മത്സരിച്ചത്. എന്നാൽ സിറ്റിങ് സീറ്റായ ബദ്രയിൽ എംഎൽഎ ബൽവൻ പൂനിയ പിന്നിലാണ്. ഇവിടെ ബിജെപി സ്ഥാനാർത്ഥിയാണ് മുന്നിലുള്ളത്.

ദുൻഗർഗഡ് മണ്ഡലത്തിൽ മത്സരിക്കുന്ന സിപിഎം സ്ഥാനാർത്ഥി ഗിരിധരി ലാലിന് നാലാം റൗണ്ടിൽ വോട്ടെണ്ണി കഴിഞ്ഞപ്പോൾ 88 വോട്ട് ലീഡാണുള്ളത്. ബിഎസ്‌പി മൂന്ന് സീറ്റിലും ഭാരത് ആദിവാസി പാർട്ടി രണ്ട് സീറ്റിലും രാഷ്ട്രീയ ലോക് ദൾ, രാഷ്ട്രീയ ലോക്‌താന്ത്രിക്, ഭാരതീയ ട്രൈബൽ പാർട്ടി എന്നിവർ ഓരോ സീറ്റിൽ മുന്നിലാണ്. സ്വതന്ത്ര സ്ഥാനാർത്ഥികൾ പത്തിടത്ത് മുന്നിലാണ്.

congress assembly election 2023 rajasthan assembly election result sachin pilot BJP