'ചോദ്യം ചെയ്യുന്നതില്‍ ആശങ്കയില്ല; അറസ്റ്റ് ചെയ്താലും പ്രതിയാക്കിയാലും ഇവിടെ നിയമ സംവിധാനങ്ങളുണ്ടല്ലോ'

യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ ചോദ്യം ചെയ്യുന്നതില്‍ ആശങ്കയില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍.

author-image
Priya
New Update
'ചോദ്യം ചെയ്യുന്നതില്‍ ആശങ്കയില്ല; അറസ്റ്റ് ചെയ്താലും പ്രതിയാക്കിയാലും ഇവിടെ നിയമ സംവിധാനങ്ങളുണ്ടല്ലോ'

 

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ ചോദ്യം ചെയ്യുന്നതില്‍ ആശങ്കയില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍.

അന്വേഷണത്തിന് സഹകരിക്കും. അറസ്റ്റ് ചെയ്താലും പ്രതിയാക്കിയാലും ഇവിടെ നിയമ സംവിധാനങ്ങളുണ്ടല്ലോയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിനായി എത്തിയപ്പോള്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നലെയാണ് നോട്ടീസ് ലഭിച്ചത്. വേണമെങ്കില്‍ ഒഴിവാകാമായിരുന്നു. തനിക്ക് തന്നത് കുറച്ച് സമയമാണ്. സിപിഎമ്മും കോടതിയും പറയുന്ന കാര്യങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ടിലുള്ളത്.

അതിനാല്‍ ആരുടെ പേരിലും ഇപ്പോള്‍ നടപടിയെടുക്കേണ്ടതില്ല. കോടതിക്ക് പോലും കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടില്ല. സാക്ഷിയായിട്ടാണ് നോട്ടീസ് നല്‍കിയതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

rahul mamkootathil police