രാഹുല്‍ ഗാന്ധി വയനാട്ടില്‍; വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചു, പരാതിയുമായി ജനം

വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി. കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ രാഹുല്‍ റോഡു മാര്‍ഗമാണ് വയനാട്ടിലെത്തിയത്. ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിലും പോളിന്റെ വീട്ടിലും രാഹുല്‍ എത്തി.

author-image
Web Desk
New Update
രാഹുല്‍ ഗാന്ധി വയനാട്ടില്‍; വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചു, പരാതിയുമായി ജനം

മാനന്തവാടി: വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി. കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ രാഹുല്‍ റോഡു മാര്‍ഗമാണ് വയനാട്ടിലെത്തിയത്. ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിലും പോളിന്റെ വീട്ടിലും രാഹുല്‍ എത്തി.

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി, എംഎല്‍എമാരായ ടി.സിദ്ദിഖ്, ഐ.സി.ബാലകൃഷ്ണന്‍ എന്നിവര്‍ രാഹുല്‍ ഗാന്ധിക്ക് ഒപ്പമുണ്ടായിരുന്നു.

ഞായറാഴ്ച രാവിലെ 7.33 നാണ് രാഹുല്‍, അജീഷിന്റെ വീട്ടില്‍ എത്തിയത്. അജീഷിന്റെ വീട്ടില്‍ നിന്ന് സന്ദര്‍ശനം കഴിഞ്ഞിറങ്ങിയ രാഹുലിനോട് സംസാരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് രാഹുലുമായി പ്രദേശവാസി സംസാരിച്ചു. ആനയെ പിടിക്കാത്തതിലുള്ള പ്രതിഷേധം അറിയിക്കുകയും ആവശ്യത്തിന് ചികിത്സ കിട്ടാനുള്ള സംവിധാനമില്ലെന്നും രാഹുലിനെ അറിയിച്ചു. ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് രാഹുല്‍ ഉറപ്പുനല്‍കി.

കുറുവാദ്വീപില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ വീട്ടിലെത്തി രാഹുല്‍ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. പിന്നീട് ബത്തേരിയിലേക്ക് പോയ രാഹുല്‍ ഗാന്ധി, കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രജീഷിന്റെ വീട് സന്ദര്‍ശിച്ചു.

കല്‍പറ്റ ഗസ്റ്റ് ഹൗസില്‍ നടക്കുന്ന അവലോകന യോഗത്തില്‍ രാഹുല്‍ പങ്കെടുക്കും. തുടര്‍ന്ന് രാഹുല്‍ അലഹബാദിലേക്കു മടങ്ങും.

kerala rahul gandhi wayand