പാട്ടുപാടാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിരസിച്ചു; പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദനം.

പാട്ടുപാടാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിരസിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പ്ലസ്ടു വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചു. കരിയാത്തന്‍കാവ് ശിവപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥി ഷാമിലിനാണ് (17) മര്‍ദനമേറ്റത്.

author-image
Web Desk
New Update
പാട്ടുപാടാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിരസിച്ചു; പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദനം.

ബാലുശ്ശേരി:പാട്ടുപാടാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിരസിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പ്ലസ്ടു വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചു. കരിയാത്തന്‍കാവ് ശിവപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥി ഷാമിലിനാണ് (17) മര്‍ദനമേറ്റത്.

രണ്ടാം തവണയാണ് ഷാമിലിനെ പ്ലസ്ടു വിദ്യാര്‍ഥികള്‍ ആക്രമിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ വച്ചായിരുന്നു ആക്രമണം. മര്‍ദനമേറ്റ് ബോധരഹിതനായി വീണ വിദ്യാര്‍ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പാട്ടുപാടാന്‍ ആവശ്യപ്പെട്ടപ്പോള്‍ പാടിയില്ലെന്ന കാരണത്താലാണ് ഇത്തവണ ഷാമിലിനെ ആക്രമിച്ചതെന്ന് രക്ഷിതാവ് പറഞ്ഞു. മകനെ മര്‍ദിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ റാഗിങ്ങിനു കേസ് എടുക്കണമെന്നാണ് രക്ഷിതാവിന്റെ ആവശ്യം.

students kozhikkode school Ragging