ആദ്യ ദിനം റഫാ ഗേറ്റ് കടന്നത് 400 ലേറെ പേര്‍; ഗാസ അതിര്‍ത്തി കടന്നവരില്‍ വിദേശികളും

റഫാ ഗേറ്റ് തുറന്നതിന് പിന്നാലെ 400 ലേറെ പേര്‍ ആദ്യ ദിനം ഗാസ അതിര്‍ത്തി കടന്നു. ഇസ്രയേല്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ 76 പേരും 335 വിദേശ പൗരന്മാരുമാണ് ആദ്യഘട്ടത്തില്‍ ഈജിപ്തിലെത്തിയത്.

author-image
Priya
New Update
ആദ്യ ദിനം റഫാ ഗേറ്റ് കടന്നത് 400 ലേറെ പേര്‍; ഗാസ അതിര്‍ത്തി കടന്നവരില്‍ വിദേശികളും

ടെല്‍ അവീവ്: റഫാ ഗേറ്റ് തുറന്നതിന് പിന്നാലെ 400 ലേറെ പേര്‍ ആദ്യ ദിനം ഗാസ അതിര്‍ത്തി കടന്നു. ഇസ്രയേല്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ 76 പേരും 335 വിദേശ പൗരന്മാരുമാണ് ആദ്യഘട്ടത്തില്‍ ഈജിപ്തിലെത്തിയത്.

ബ്രിട്ടണിലേയും അമേരിക്കയിലേയും രാജ്യങ്ങളിലെ പൗരന്മാരും, എന്‍ജിഒകളില്‍ പ്രവര്‍ത്തിക്കുന്ന വിദേശികളുമാണ് ഗാസ വിട്ടത്.
ഗാസയില്‍ ഇസ്രയേലിന്റെ ആക്രമണം തുടരുകയാണ്.

ജബലിയ ദുരിതാശ്വാസ ക്യാമ്പില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 200 പേര്‍ മരിച്ചു. 120 പേരെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പലരും കെട്ടിടത്തിനടിയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

16 സൈനികര്‍ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു. പലസ്തീനില്‍ ആക്രമണത്തില്‍ പരിക്കേറ്റ കുട്ടികള്‍ക്ക് യുഎഇയില്‍ ചികിത്സ നല്‍കും.

1000 കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും വിവിധ ആശുപത്രികളില്‍ ചികിത്സ നല്‍കാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിര്‍ദേശം നല്‍കി. റെഡ് ക്രോസ്സ് ഇന്റനാഷണല്‍ പ്രസിഡന്റുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ആണ് വാഗ്ദാനം.

israel hamas war gaza rafah border