യുക്രെയ്നില്‍ ആണവയുദ്ധത്തിന് തയ്യാര്‍; മുന്നറിയിപ്പുമായി പുട്ടിന്‍

യുക്രെയ്നില്‍ ആണവയുദ്ധത്തിന് റഷ്യ തയാറാണെന്ന് മുന്നറിയിപ്പുമായി പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍. അമേരിക്ക യുക്രെയ്നിലേക്ക് സൈന്യത്തെ അയച്ചാല്‍ യുദ്ധത്തിന്റെ രൂപം മാറുമെന്നും പുട്ടിന്‍ മുന്നറിയിപ്പ് നല്‍കി.

author-image
anu
New Update
യുക്രെയ്നില്‍ ആണവയുദ്ധത്തിന് തയ്യാര്‍; മുന്നറിയിപ്പുമായി പുട്ടിന്‍

 

മോസ്‌കോ: യുക്രെയ്നില്‍ ആണവയുദ്ധത്തിന് റഷ്യ തയാറാണെന്ന് മുന്നറിയിപ്പുമായി പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍. അമേരിക്ക യുക്രെയ്നിലേക്ക് സൈന്യത്തെ അയച്ചാല്‍ യുദ്ധത്തിന്റെ രൂപം മാറുമെന്നും പുട്ടിന്‍ മുന്നറിയിപ്പ് നല്‍കി. നിലവില്‍ ആണവയുദ്ധത്തിന്റെ അവസ്ഥ ഇല്ല. എന്നാല്‍ സൈനിക, സാങ്കേതിക കാഴ്ചപ്പാടില്‍ തങ്ങള്‍ ആണവയുദ്ധത്തിന് തയാറാണ് എന്ന് ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പുട്ടിന്‍ പറഞ്ഞു. ഈ മാസം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പുട്ടിന്റെ പ്രതികരണം. അടുത്ത ആറു വര്‍ഷം കൂടി പുട്ടിന്‍ തന്നെ റഷ്യയെ നയിക്കുമെന്ന് ഏറെക്കുറേ ഉറപ്പാണ്.

റഷ്യന്‍ മേഖലയിലോ യുക്രെയ്നിലോ യുഎസ് സൈന്യത്തെ വിന്യസിച്ചാല്‍ അത് അനാവശ്യ ഇടപെടലായി റഷ്യ പരിഗണിക്കുമെന്ന് അമേരിക്കയ്ക്ക് അറിയാം. യുഎസ് - റഷ്യ ബന്ധങ്ങളിലെ നയതന്ത്ര വിഷയങ്ങളില്‍ വിദഗ്ധരായവര്‍ അമേരിക്കയിലുണ്ട്. അതുകൊണ്ടു തന്നെ തിടുക്കപ്പെട്ട് ആണവയുദ്ധത്തിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന് കരുതുന്നില്ല. എന്നാല്‍ തങ്ങള്‍ അതിന് സജ്ജരാണ് എന്ന് പുട്ടിന്‍ പറഞ്ഞു.

യുക്രെയ്ന്‍ യുദ്ധത്തോടെ, 1962ലെ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിക്കു ശേഷം യുഎസ് - റഷ്യ ബന്ധത്തില്‍ വലിയ വിള്ളലുണ്ടായതായി നയതന്ത്ര വിദഗ്ധര്‍ വിലയിരുത്തുന്നു. 2022 ഫെബ്രുവരിയിലാണ് റഷ്യ യുക്രെയ്‌നിലേക്ക് സേനയെ അയച്ചത്. രണ്ട് വര്‍ഷം പിന്നിട്ട യുദ്ധത്തില്‍ പതിനായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടു. ഇതിന്റെ ഇരട്ടിയോളം പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. റഷ്യക്കുമേല്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയെങ്കിലും യുദ്ധത്തില്‍നിന്ന് പിന്മാറാന്‍ പുട്ടിന്‍ ഇതുവരെ തയാറായിട്ടില്ല.

russia putin nuclear war ukkraine