ബ്രാഹ്‌മണര്‍ക്ക് മാത്രമായി ശ്മശാനം; ഇതരജാതിക്കാര്‍ക്ക് വേറെ ശ്മശാനം, പ്രതിഷേധം ശക്തം

മുനിസിപ്പാലിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ ശ്മശാനം അടുത്ത കാലത്താണ് സര്‍ക്കാര്‍ ധനസഹായം ഉപയോഗിച്ച് നവീകരിച്ചത്. ബ്രാഹ്‌മണ ശ്മശാനം എന്ന പേരില്‍ ഇവിടെ ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.

author-image
Greeshma Rakesh
New Update
ബ്രാഹ്‌മണര്‍ക്ക് മാത്രമായി ശ്മശാനം; ഇതരജാതിക്കാര്‍ക്ക് വേറെ ശ്മശാനം, പ്രതിഷേധം ശക്തം

 

ഭുവനേശ്വര്‍: ഒഡിഷയിലെ കേന്ദ്രപാഡയില്‍ ബ്രാഹ്‌മണരുടെ മൃതദേഹം മാത്രം സംസ്‌കരിക്കുന്ന ശ്മശാനത്തിനെതിരെ പ്രതിഷേധം ശക്തം. ബ്രാഹ്‌മണരുടെ മൃതദേഹങ്ങള്‍ മാത്രമേ സംസ്‌കരിക്കാന്‍ അര്‍ഹതയുള്ളൂവെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ദളിത് വിഭാഗങ്ങള്‍ സമരരംഗത്ത് ശക്തകമായി തുടരുകയാണ്.

മുനിസിപ്പാലിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ ശ്മശാനം അടുത്ത കാലത്താണ് സര്‍ക്കാര്‍ ധനസഹായം ഉപയോഗിച്ച് നവീകരിച്ചത്. ബ്രാഹ്‌മണ ശ്മശാനം എന്ന പേരില്‍ ഇവിടെ ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.

155 വര്‍ഷം പഴക്കമുള്ള കേന്ദ്രപാഡ മുനിസിപ്പാലിറ്റി സംസ്ഥാനത്തെ ഏറ്റവും പഴയ തദ്ദേശസ്വയംഭരണ സ്ഥാപനമാണ്. ബ്രാഹ്‌മണരുടെ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ ഏറെക്കാലമായി ശ്മശാനം ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ നവീകരിച്ചതിന് ശേഷം അടുത്തിടെയാണ് ശ്മശാനത്തിന്റെ പ്രധാന ഗേറ്റില്‍ ഔദ്യോഗിക ബോര്‍ഡ് സ്ഥാപിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു.മാത്രമല്ല ദളിത് സമാജ് തിങ്കളാഴ്ച സര്‍ക്കാരിന് ഇക്കാര്യ ചൂണ്ടികാട്ടി കത്തും അയച്ചു.

''ജാതിമതഭേദമന്യേ എല്ലാ ഹിന്ദുക്കളെയും ഈ ശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ അനുവദിക്കണമെന്ന് ഞാന്‍ ഭരണകൂടത്തോട് ഈയിടെ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഞങ്ങളുടെ അപേക്ഷകള്‍ ശ്രദ്ധിച്ചില്ല,'' ദളിത് നേതാവും ഒഡീഷ ദളിത് സമാജ് ജില്ലാ യൂണിറ്റ് പ്രസിഡന്റുമായ നാഗേന്ദ്ര ജെന പറഞ്ഞു.

കേന്ദ്രപാഡ പട്ടണത്തില്‍ ബ്രാഹ്‌മണര്‍ക്കായി മാത്രം പൗരസമിതി ശ്മശാനം നടത്തുന്നത് നിയമവിരുദ്ധമാണെന്ന് സിപിഎം ജില്ലാ യൂണിറ്റ് പ്രസിഡന്റ് ഗയാധര്‍ ധാല്‍ പറഞ്ഞു.ദളിത് ആക്ടിവിസ്റ്റുകളും രാഷ്ട്രീയ നേതാക്കളും വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

 

അതെസമയം ഇതര ജാതിയിലുള്ളവര്‍ തൊട്ടടുത്തുള്ള മറ്റൊരു ശ്മശാനത്തിലാണ് മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത്. പ്രശ്നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരിശോധിച്ചുവരികയാണെന്നും ജാതിവിവേചനത്തില്‍ നടപടിയെടുക്കുമെന്നും കേന്ദ്രപാറ മുനിസിപ്പാലിറ്റി എക്സിക്യൂട്ടീവ് ഓഫീസര്‍ പ്രഫുല്ല ചന്ദ്ര ബിസ്വാള്‍ പറഞ്ഞു.

 

''ദളിതര്‍ ചില ക്ഷേത്രങ്ങളില്‍ പ്രവേശനം നിഷേധിക്കുന്നത് ഉള്‍പ്പെടെ വിവിധ തരത്തിലുള്ള വിവേചനങ്ങള്‍ നേരിടുന്നു. എന്നാല്‍ ഇവിടെ ബ്രാഹ്‌മണരല്ലാത്തവരുടെ മൃതദേഹം ദഹിപ്പിക്കുന്നതില്‍ നിന്ന് പൗരസമിതി അവരെ വിലക്കി. നമ്മുടെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 19, 21 എന്നിവ പ്രകാരം ഉറപ്പുനല്‍കിയിട്ടുള്ള എല്ലാ ജാതികളില്‍പ്പെട്ടവരുടെയും മൗലികാവകാശങ്ങളെയാണ് 'ബ്രാംഹിന്‍ ഷംഷന്‍' എന്ന ശ്മശാനം ലംഘിക്കുന്നത്,'' കേന്ദ്രപദ അഭിഭാഷകനായ പ്രദീപ്ത ഗോചായത്ത് പറഞ്ഞു.

 

brahmin odisha dalit protest crematorium