ന്യൂഡല്‍ഹി: സിഎഎ പ്രാബല്യത്തില്‍ വന്നതിന് തൊട്ട് പിന്നാലെ ഡല്‍ഹി, ജാമിയ സര്‍വ്വകലാശാലകളില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. ഡല്‍ഹി സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് അനുമതി നിഷേധിച്ചിരുന്നുവെങ്കിലും എസ്.ഐ.ഒ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ്, എം.എസ്.എഫ്, ബാപ്‌സ തുടങ്ങിയ സംഘടനകള്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കാമ്പസിനകത്ത് പ്രവേശിച്ച് വിദ്യാര്‍ത്ഥിനികളെയടക്കം പൊലീസ് കസ്റ്റഡിയിലെടുത്തു.
ഡല്‍ഹി സര്‍വ്വകലാശാലയില്‍ പ്രതിഷേധ പരിപാടി തുടങ്ങുന്നതിന് മുമ്പ് തന്നെ പരിപാടിക്കെത്തിയ വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് നടപടിയെ ചെറുത്ത പെണ്‍കുട്ടികളെയടക്കം ബലം പ്രയോഗിച്ചാണ് പൊലീസ് കാമ്പസില്‍ നിന്ന് നീക്കം ചെയ്തത്. 50 ഓളം വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ജാമിയ മിലിയ സര്‍വ്വകലാശാലയ്ക്ക് പുറത്തും ശക്തമായ പൊലീസ് സുരക്ഷയൊരുക്കിയിരുന്നു. ഇവിടെയും വൈസ് ചാന്‍സലറുടെ വിലക്ക് ലംഘിച്ചാണ് വിദ്യാര്‍ത്ഥികള്‍ കാമ്പസില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. പിന്നീട് എം.എസ്.എഫ്, എസ്.എഫ്.ഐ, എന്‍.എസ്.യു, ഐസ, എസ്.ഐ.ഒ സംഘടനകള്‍ സംയുക്തമായി വാര്‍ത്താസമ്മേളനം നടത്തി.
ഡല്‍ഹിയില്‍ ജാമിയനഗര്‍, ഷഹീന്‍ബാഗ്, വടക്ക് കിഴക്കന്‍ മേഖലകള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ പൊലീസ് കനത്ത സുരക്ഷയാണ് ഡല്‍ഹി പൊലീസ് ഏര്‍പ്പെടുത്തിയത്. വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പൊലീസ് ഫ്‌ലാഗ് മാര്‍ച്ച് നടത്തി.