'വെടിനിര്‍ത്തല്‍ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടു നിന്നതില്‍ ലജ്ജിക്കുന്നു': പ്രിയങ്ക ഗാന്ധി

ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആഹ്വാനം ചെയ്ത് യുഎന്‍ പൊതുസഭയില്‍ പാസാക്കിയ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നതില്‍ ഞെട്ടലും ലജ്ജയുമുണ്ടെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

author-image
Priya
New Update
'വെടിനിര്‍ത്തല്‍ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടു നിന്നതില്‍ ലജ്ജിക്കുന്നു': പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആഹ്വാനം ചെയ്ത് യുഎന്‍ പൊതുസഭയില്‍ പാസാക്കിയ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നതില്‍ ഞെട്ടലും ലജ്ജയുമുണ്ടെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

ഇന്ത്യ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത് ഒരു രാഷ്ട്രമെന്ന നിലയില്‍ നമ്മുടെ രാജ്യം ഇക്കാലമത്രയും നിലകൊണ്ട എല്ലാത്തിനും എതിരാണെന്ന് പ്രിയങ്ക സമൂഹമാധ്യമത്തില്‍ കുറിച്ചു.

'കണ്ണിന് പകരം കണ്ണ് എന്നത് ലോകത്തെ മുഴുവന്‍ അന്ധരാക്കും' എന്ന മഹാത്മ ഗാന്ധിയുടെ വാക്കുകളോടെയാണ് പ്രിയങ്കയുടെ കുറിപ്പ് ആരംഭിക്കുന്നത്.

''നമ്മുടെ രാജ്യം അഹിംസയുടെയും സത്യത്തിന്റെയും തത്ത്വങ്ങളില്‍ സ്ഥാപിതമായതാണ്. നമ്മുടെ സ്വാതന്ത്ര്യ സമരസേനാനികള്‍ അവരുടെ ജീവന്‍ ബലിയര്‍പ്പിച്ച തത്ത്വങ്ങള്‍, ഈ തത്വങ്ങളാണ് നമ്മുടെ ദേശീയതയെ നിര്‍വചിക്കുന്ന ഭരണഘടനയുടെ അടിസ്ഥാനം. രാജ്യാന്തര സമൂഹത്തിലെ അംഗമെന്ന നിലയില്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ നയിച്ച ധാര്‍മിക ധൈര്യത്തെ അവ പ്രതിനിധീകരിക്കുന്നു. 

മനുഷ്യരാശിയുടെ എല്ലാ നിയമങ്ങളും താറുമാറാകുമ്പോഴും ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണം, വെള്ളം, വൈദ്യസഹായം, ആശയവിനിമയം, വൈദ്യുതി എന്നിവ വിച്ഛേദിക്കപ്പെടുമ്പോഴും പലസ്തീനിലെ ആയിരക്കണക്കിന് പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉന്മൂലനം ചെയ്യപ്പെടുമ്പോഴും നിശബ്ദമായി നോക്കിനില്‍ക്കുകയും പക്ഷം ചേരാന്‍ വിസമ്മതിക്കുകയും ചെയ്യുന്നത് ഒരു രാഷ്ട്രമെന്ന നിലയില്‍ ഇത്രയും നാള്‍ നമ്മുടെ രാജ്യം നിലകൊണ്ട എല്ലാത്തിനും എതിരാണ്'' പ്രിയങ്ക ഗാന്ധി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

14 രാജ്യങ്ങള്‍ എതിര്‍ത്തെങ്കില്‍ പോലും ജോര്‍ദാന്‍ അവതരിപ്പിച്ച പ്രമേയം പാസായി. 120 രാജ്യങ്ങളാണ് പ്രമേയത്തെ അുകൂലിച്ചത്. വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യയടക്കം 45 രാജ്യങ്ങളാണ് വിട്ടുനിന്നത്.

അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നും ഗാസയിലുള്ളവര്‍ക്ക് സഹായമെത്തിക്കാനുള്ള തടസ്സം നീക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

" width="100%" height="411" frameborder="0" allowfullscreen="allowfullscreen">

israel hamas war congress un priyanka gandhi