സപ്ലൈകോ സാധനങ്ങള്‍ക്ക് വിലകൂടും;'കാലോചിത മാറ്റം, ജനങ്ങളെ ബാധിക്കി'ല്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ

എട്ട് വര്‍ഷത്തിന് ശേഷമാണ് സപ്ലൈകോ സാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നത്.സർക്കാരുo സപ്ലൈകോയും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് വില കൂട്ടാനുള്ള തീരുമാനം.

author-image
Greeshma Rakesh
New Update
സപ്ലൈകോ സാധനങ്ങള്‍ക്ക് വിലകൂടും;'കാലോചിത മാറ്റം, ജനങ്ങളെ ബാധിക്കി'ല്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധിക്കും.13 ഇനം സാധനങ്ങൾക്ക് നൽകിവന്നിരുന്ന 55 % സബ്‌സിഡി സർക്കാർ 35 % ആക്കി കുറച്ചു.എട്ട് വര്‍ഷത്തിന് ശേഷമാണ് സപ്ലൈകോ സാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നത്.സർക്കാരുo സപ്ലൈകോയും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് വില കൂട്ടാനുള്ള തീരുമാനം.

എന്നാൽ പൊതുവിപണിയിലെ വിലയിലും കുറവായിരിക്കും സപ്ലൈകോ വഴി ലഭിക്കുന്ന സാധനങ്ങളുടെ വില. ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയാണ് വില വർധിക്കുന്ന 13 ഇനം സാധനങ്ങൾ.വിദഗ്ദ്ധ സമിതിയുടെ ശുപാർശയെ തുടര്‍ന്നാണ് മന്ത്രിസഭ സബ്‌സിഡി കുറക്കാൻ തീരുമാനിച്ചത്. നവംബറിൽ ഇക്കാര്യം എൽ.ഡി.എഫ് യോഗം പരിഗണിച്ചിരുന്നെങ്കിലും നടപ്പാക്കാന്‍ വൈകിയിരുന്നു. മാസം 40 ലക്ഷം വരെ റേഷൻ കാർഡ് ഉടമകളാണ് സപ്ലൈകോയിലെത്തി സബ്‌സി‍ഡി സാധനങ്ങൾ വാങ്ങുന്നത്.

അതെസമയം സപ്ലൈകോയിലെ വില വർധന കാലോചിത മാറ്റമെന്നും ജനങ്ങളെ ബാധിക്കില്ലെന്നും സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. മൂന്നു മാസം കൂടുമ്പോൾ വിപണി വിലക്ക് അനുസരിച്ച് വില പുനർനിർണയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കുടിശിക നൽകിയാൽ പോലും പ്രതിസന്ധി പരിഹരിക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലേത്. വില വർധന സപ്ലൈകോയെ രക്ഷിക്കാനുള്ള ചെറിയ നീക്കമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

 

2016ൽ എൽ.ഡി.എഫി ന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വലിയ വാഗ്ദാനമായിരുന്നു അടുത്ത അഞ്ച് വര്‍ഷത്തേക്ക് സാധനങ്ങൾക്ക് വില വര്‍ധിപ്പിക്കില്ല എന്നത്. ഈ വില സ്ഥിരത നേട്ടമായി സർക്കാർ ഉയർത്തി കാട്ടിയിരുന്നു.തുടര്‍ഭരണം ലഭിച്ച് മൂന്ന് വര്‍ഷം പിന്നിട്ട ശേഷമാണ് സപ്ലൈകോ സാധനങ്ങൾക്ക് വില വര്‍ധിപ്പിക്കുന്നത്.

 

price hike kerala government SupplyCo GR Anil