അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠ: രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ ക്ഷണിച്ച് ക്ഷേത്ര ട്രസ്റ്റ്

അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ ക്ഷണിച്ച് ശ്രീരാമക്ഷേത്ര തീർത്ഥ ട്രസ്റ്റ്.രാഷ്‌ട്രപതി ഭവനിലെത്തിയാണ് ട്രസ്റ്റ് ഭാരവാഹികൾ രാഷ്‌ട്രപതിയെ ഔദ്യോ​ഗിക ക്ഷണപത്രിക നൽകിയത്.

author-image
Greeshma Rakesh
New Update
അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠ: രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ ക്ഷണിച്ച് ക്ഷേത്ര ട്രസ്റ്റ്

ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ ക്ഷണിച്ച് ശ്രീരാമക്ഷേത്ര തീർത്ഥ ട്രസ്റ്റ്.രാഷ്‌ട്രപതി ഭവനിലെത്തിയാണ് ട്രസ്റ്റ് ഭാരവാഹികൾ രാഷ്‌ട്രപതിയെ ഔദ്യോഗിക ക്ഷണപത്രിക നൽകിയത്.

രാമക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര, വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്‌ട്ര വർക്കിംഗ് പ്രസിഡന്റ് അലോക് കുമാർ, ആർഎസ്എസ് അഖിലേന്ത്യാ സമ്പർക്ക പ്രമുഖ് രാംലാൽ എന്നിവരാണ് രാഷ്‌ട്രപതിയെ ചടങ്ങിലേക്ക് ക്ഷണിക്കാനെത്തിയത്.

ജനുവരി 22 ന് ശ്രീരാമക്ഷേത്രത്തിൽ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിലേക്ക് രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു ജിയെ ക്ഷണിച്ചിട്ടുണ്ടെന്ന് വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബൻസാൽ എക്‌സിലൊരു പോസ്റ്റിൽ പറഞ്ഞു.പ്രതിനിധി സംഘത്തിൽ നിന്ന് ക്ഷണം സ്വീകരിക്കുന്ന പ്രസിഡന്റ് മുർമുവിന്റെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തു.

പ്രതിഷ്ഠാ ചടങ്ങിലേക്ക് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകറിനെയും ഇക്കഴിഞ്ഞ ക്ഷണിച്ചിരുന്നു. ന‍പേന്ദ്ര മിശ്ര, അലോക് കുമാർ എന്നിവർ നേരിട്ടെത്തിയാണ് അദ്ദേഹത്തിന് ക്ഷണപത്രിക നൽകിയത്. ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതിനെയും കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. ഇതിനോടകം നിരവധി പ്രമുഖ വ്യക്തികളെ ജനുവരി 22ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചു കഴിഞ്ഞു.

 

ayodhya ram mandir ram mandir consecration president droupadi murmu