വിഴിഞ്ഞം പദ്ധതി; ആദ്യ ചരക്ക് കപ്പലിനെ സ്വീകരിക്കാനുള്ള പോർട്ട് ബെർത്ത് ആവസാനവട്ട ഒരുക്കത്തിൽ

തുറമുഖ നിർമാണത്തിന്റെ ഭാഗമായി നിലവിൽ 2.9 കി ലോമീറ്റർ നീളത്തിൽ പുലിമുട്ട് (ബ്രേക്ക് വാട്ടർ) നിർമിച്ചിട്ടുണ്ടെങ്കിലും നാലാം ഘട്ടം പൂർത്തിയാകുന്നതോടെ ഇത് 4 കിലോമീറ്ററായി ഉയർത്തുമെന്ന് അധികൃതർ പറഞ്ഞു.

author-image
Greeshma Rakesh
New Update
വിഴിഞ്ഞം പദ്ധതി; ആദ്യ ചരക്ക് കപ്പലിനെ സ്വീകരിക്കാനുള്ള പോർട്ട് ബെർത്ത് ആവസാനവട്ട ഒരുക്കത്തിൽ

 

വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ ചരക്ക് കപ്പൽ എത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, കപ്പലിന് ബെർത്ത് സൗകര്യം ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ. കപ്പലിന്റെ വരവിൽ ഉണ്ടായേക്കാവുന്ന വലിയ സമ്മർദ്ദം താങ്ങാനുള്ള ശക്തി ബെർത്തിന് ഉണ്ട്.കോൺഗ്രീറ്റ് ചെയ്ത പ്രഥലത്തിലേക്കാണ് കപ്പൽ അടുപ്പിക്കുന്നത്.

ഒന്നാംഘട്ട നിർമാണം പൂർത്തിയാകാൻ ഇനിയും കടമ്പകൾ ഏറെയുണ്ട്.മെയ് മാസത്തോടെ ഇവ പൂർത്തിയാക്കിയതിനു ശേഷമായിരിക്കും തു മുഖം കമ്മിഷൻ ചെയ്യുക. നിലവിൽ നിർമ്മിച്ചിരിക്കുന്ന ബെർത്തിന് 270 മീറ്റർ നീളമാണുള്ളത്. ക്രെയിനുകളുമായി എത്തുന്ന ഷെൻഹുവ 15 എന്ന അറിയിച്ചു.എന്നാൽ മാത്രമെ 2 വലിയ കപ്പലുകൾക്ക് ഒരേ സമയം തുറമുഖത്ത് നങ്കൂരമിടാൻ സാധിക്കൂ.

അതെസമയം രണ്ടാം ഘട്ടത്തിൽ ബെർത്തിന്റെ നീളം 1200 മീറ്ററും മൂന്നാം ഘട്ടത്തിൽ 1600 മീറ്ററും നാലാം ഘട്ടത്തിൽ 2000 മീറ്ററുമായി ഉയർത്തും.തുറമുഖ നിർമാണത്തിന്റെ ഭാഗമായി നിലവിൽ 2.9 കി ലോമീറ്റർ നീളത്തിൽ പുലിമുട്ട് (ബ്രേക്ക് വാട്ടർ) നിർമിച്ചിട്ടുണ്ടെങ്കിലും നാലാം ഘട്ടം പൂർത്തിയാകുന്നതോടെ ഇത് 4 കിലോമീറ്ററായി ഉയർത്തുമെന്ന് അധികൃതർ പറഞ്ഞു.

ആദ്യ ചരക്ക് കപ്പൽ എത്തുന്നതിന്റെ ഭാഗമായി നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ, കേന്ദ്ര തുറമുഖ-ഷിപ്പിംഗ്- ജലപാത മന്ത്രി സർബാനന്ദ സോനോവാൾ, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, അദാനി പോർട്ട്‌സ് ആൻഡ് സെസ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കരൺ അദാനി തുടങ്ങിയവർ പങ്കെടുക്കും.

Thiruvananthapuram vizhinjam vizhinjam project first project cargo vessel port berth