ഗോവയില്‍ പുതുവത്സര ആഘോഷത്തിനിടെ മരിച്ച 19 കാരന് മര്‍ദ്ദനമേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഗോവയില്‍ പുതുവത്സര ആഘോഷത്തിനിടെ മരിച്ച വൈക്കം സ്വദേശി സഞ്ജയ് സന്തോഷിന്റെ നെഞ്ചിലും പുറത്തും മര്‍ദ്ദനമേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഡിജെ പാര്‍ട്ടിക്കിടെ സഞ്ജയ്ക്ക് മര്‍ദ്ദനമേറ്റതായി കുടുംബം ആരോപിച്ചു.

author-image
webdesk
New Update
ഗോവയില്‍ പുതുവത്സര ആഘോഷത്തിനിടെ മരിച്ച 19 കാരന് മര്‍ദ്ദനമേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കോട്ടയം: ഗോവയില്‍ പുതുവത്സര ആഘോഷത്തിനിടെ മരിച്ച വൈക്കം സ്വദേശി സഞ്ജയ് സന്തോഷിന്റെ നെഞ്ചിലും പുറത്തും മര്‍ദ്ദനമേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഡിജെ പാര്‍ട്ടിക്കിടെ സഞ്ജയ്ക്ക് മര്‍ദ്ദനമേറ്റതായി കുടുംബം ആരോപിച്ചു.

സ്റ്റേജില്‍ കയറി നൃത്തം ചെയ്തതാണ് മര്‍ദ്ദനത്തിന് പ്രകോപനമായതെന്നും സുരക്ഷാ ജീവനക്കാര്‍ മര്‍ദിച്ച് കൊന്ന് കടലില്‍ തള്ളിയതാണ് എന്നും കുടുംബം ആരോപിക്കുന്നു. വെള്ളത്തില്‍ വീഴുന്നതിന് മുമ്പ് തന്നെ മര്‍ദ്ദനമേറ്റിരുന്നത് സ്ഥിരീകരിക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ഗോവയില്‍ പുതുവത്സര ആഘോഷത്തിനിടെ കാണാതായ സഞ്ജയ് സന്തോഷിന്റെ മൃതദേഹം വ്യാഴാഴ്ചയാണ് കണ്ടെത്തിയത്. ഡിസംബറില്‍ 31 ന് വകത്തൂര്‍ ബീച്ചില്‍ നടന്ന ഡാന്‍സ് പാര്‍ട്ടിക്കിടെയാണ് സഞ്ജയ്യെ കാണാതാകുന്നത്.

രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഡിസംബര്‍ 30 നാണ് പുതുവത്സരം ആഘോഷിക്കാന്‍ സഞ്ജയ് ഗോവയിലെത്തിയത്.

പുതുവര്‍ഷ പാര്‍ട്ടി കഴിഞ്ഞതിന് ശേഷം സഞ്ജയിയെ കാണാതായെന്നാണ് കൂട്ടുകാര്‍ പറയുന്നത്. സഞ്ജയ്യെ കാണാതായ വിവരം ജനുവരി ഒന്നിന് തന്നെ ഗോവ പൊലീസിനെ അറിയിച്ചിരുന്നു.

എന്നാല്‍ കാര്യമായി അന്വേഷിച്ചില്ലെന്ന് കൂട്ടുകാര്‍ പറഞ്ഞു. ഗോവയിലെ മലയാളി സംഘടനകളെ അറിയിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. കുടുംബം തലയോലപറമ്പ് പൊലീസിലും പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് മൃതദേഹം ലഭിച്ചത്.

Latest News goa news update news year celebration