അട്ടപ്പാടി വനത്തിനുള്ളിൽ വഴി തെറ്റി കുടുങ്ങി ; ഡിവൈഎസ്പി ഉൾപ്പെടെയുള്ള 15 അംഗ സംഘത്തെ കണ്ടെത്തി വനംവകുപ്പ്

മാവോയിസ്റ്റിനെ പിടികൂടാൻ വനത്തിൽ പരിശോധന നടത്തി മടങ്ങിയപ്പോള്‍ വഴിതെറ്റിയെന്ന് അഗളി ഡിവൈഎസ്പി പറഞ്ഞു.

author-image
Greeshma Rakesh
New Update
 അട്ടപ്പാടി വനത്തിനുള്ളിൽ വഴി തെറ്റി കുടുങ്ങി ; ഡിവൈഎസ്പി ഉൾപ്പെടെയുള്ള 15 അംഗ സംഘത്തെ കണ്ടെത്തി വനംവകുപ്പ്

പാലക്കാട്: അട്ടപ്പാടി വനത്തിനുള്ളിൽ വഴി തെറ്റി കുടുങ്ങിയ പൊലീസുകാരെ കണ്ടെത്തി.അഗളി ഡിവൈഎസ്പി എസ്.ജയകൃഷ്ണൻ, പുതൂർ എസ്ഐ വി.ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘത്തെ വനംവകുപ്പാണ് കണ്ടെത്തിയത്.മാവോയിസ്റ്റിനെ പിടികൂടാൻ വനത്തിൽ പരിശോധന നടത്തി മടങ്ങിയപ്പോള്‍ വഴിതെറ്റിയെന്ന് അഗളി ഡിവൈഎസ്പി പറഞ്ഞു. കുത്തനെയുള്ള മലയായിരുന്നു. കാട്ടാനയടക്കം വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നെന്നും ഡിവൈഎസ്പി പറഞ്ഞു.

തിരച്ചില്‍ സംഘത്തിന് വഴി കാണിക്കാൻ ആദിവാസികൾ ഉൾപ്പെടെയുള്ളവർ സഹായിച്ചു. നക്സൽ വിരുദ്ധ സ്‌ക്വാഡ് ഉൾപ്പെടെ 15 പേരാണ് കഴിഞ്ഞദിവസം വനത്തിലേക്ക് പോയത്. ഉദ്യോഗസ്ഥർ ഫോണിൽ ബന്ധപ്പെട്ട് സുരക്ഷിതരെന്നും ബുധനാഴ്ച രാവിലെ തിരികെ എത്തുമെന്നും പുതൂർ പൊലീസ് അറിയിച്ചിരുന്നു. ഉൾവനത്തിലേക്ക് പോവുമ്പോൾ സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണെന്നും ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞതായും ജില്ലാ പൊലീസ് മേധാവിയും ചൊവ്വാഴ്ച പറഞ്ഞിരുന്നു.

kerala police kerala news forest department maoist palakkad news