വയനാട്ടില്‍ പൊലീസ് മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; രണ്ട് മാവോയിസ്റ്റുകള്‍ പിടിയില്‍, ഒരാള്‍ക്ക് പരിക്ക്

വയനാട് തലപ്പുഴ പേരിയയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടി. പെരിയ ചപ്പാരം കോളനിയിലാണ് ഇന്നലെ ഏറ്റുമുട്ടല്‍ നടന്നത്.

author-image
Priya
New Update
വയനാട്ടില്‍ പൊലീസ് മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; രണ്ട് മാവോയിസ്റ്റുകള്‍ പിടിയില്‍, ഒരാള്‍ക്ക് പരിക്ക്

കല്‍പറ്റ: വയനാട് തലപ്പുഴ പേരിയയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടി. പെരിയ ചപ്പാരം കോളനിയിലാണ് ഇന്നലെ ഏറ്റുമുട്ടല്‍ നടന്നത്.

ഇതിന് പിന്നാലെ രണ്ട് മാവോയിസ്റ്റുകളെ കസ്റ്റഡിയിലെടുത്തു. ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പിടിയിലായതെന്ന് സൂചന. നാലംഗ സംഘത്തില്‍ രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു.

 

രക്ഷപ്പെട്ടവരില്‍ ഒരാള്‍ക്ക് വെടിയേറ്റിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇതേ തുടര്‍ന്ന് വനാതിര്‍ത്തികളില്‍ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

നാലംഗ സായുധ മാവോയിസ്റ്റ് സംഘം ഇന്നലെ രാത്രി 7 മണിയോടെയാണ് ചപ്പാരം കോളനിയിലെ അനീഷിന്റെ വീട്ടിലെത്തിയത്. ഉച്ചയോടെ തണ്ടര്‍ബോള്‍ട്ട് ചപ്പാരം കോളനി പരിസരത്തു നിലയുറപ്പിച്ചു.

ഏഴുമണിയോടെ നാലാംഗ സായുധ മാവോയിസ്റ്റ് സംഘം അനീഷിന്റെ വീട്ടിലെത്തി. മാവോയിസ്റ്റുകള്‍ പുറത്തു ഇറങ്ങുമ്പോള്‍ പിടികൂടാന്‍ ആയിരുന്നു നീക്കം. എന്നാല്‍ അതിനിടയില്‍ വീട്ടുകാരില്‍ ഒരാള്‍ പുറത്തിറങ്ങി.

വീട്ടുമുറ്റത്ത് പൊലീസിനെ കണ്ടതോടെ ഇവര്‍ ബഹളം വച്ചു. ഇതോടെ തണ്ടര്‍ബോള്‍ട്ട് ആകാശത്തേക്ക് വെടിവച്ചു, തണ്ടര്‍ബോള്‍ട്ട് വീട് വളഞ്ഞ് ഇവരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു.

ഇതോടെ രണ്ടുപേര്‍ ഓടിപ്പോയി. വീടിനു അകത്തു ഉണ്ടായിരുന്ന രണ്ടു പേര്‍ പൊലീസിന് നേരെ വെടിവച്ചു. വീട്ടിലേക്ക് കയറിയാണ്, ഇവരെ തണ്ടര്‍ ബോള്‍റ്റ് കസ്റ്റഡിയില്‍ എടുത്തത്.

കസ്റ്റഡിയില്‍ എടുത്ത രണ്ടുപേരെ പോലീസ് കല്പറ്റയിലേക്ക് മാറ്റി. വെടിയേറ്റ ആള്‍ ചികിത്സക്കെത്തിയാല്‍ പിടികൂടാന്‍ കണ്ണൂര്‍ വയനാട് അതിര്‍ത്തികളിലെ ആശുപത്രികളിലും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

maoist police