ന്യൂഡല്‍ഹി: വടക്കന്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്ത എച്ച് 9 എന്‍ 2 കേസുകള്‍ ഇന്ത്യയില്‍ അപകട സാധ്യത കുറവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഏത് അടിയന്തര സാഹചര്യം നേരിടാനും രാജ്യം സജ്ജമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ വ്യക്തമാക്കി.
കേസുകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ എന്ന രോഗം ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ വിഭാഗത്തിലുള്ളതാണ്. ഇന്ത്യയില്‍ ഈ രോഗത്തിന് അപകട സാധ്യത കുറവാണ്.
ലോകത്ത് ഇതു വരെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ മരണ നിരക്ക് കുറവാണ്. നിരീക്ഷണം ശക്തമാക്കേണ്ടതുണ്ട്. പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതിനുള്ള സംവിധാനം കൊവിഡ് മഹാമാരിക്ക് ശേഷം ഇന്ത്യ കാര്യമായി ശക്തിപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രി പറഞ്ഞു.