രാജ്യത്തെ ആദ്യ അണ്ടർവാട്ടർ മെട്രോ ഹൂഗ്ലി നദിക്ക് താഴെ! മാർച്ച് 6 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

രാജ്യത്ത് ആദ്യമായാണ് നദിക്ക് അടിയിൽ നിർമ്മിച്ച തുരങ്കത്തിലൂടെയുള്ള യാത്രയൊരുങ്ങുന്നത്.ഹൂഗ്ലി നദിക്ക് താഴെയുള്ള 520 മീറ്റർ ദൂരം 45 സെക്കൻഡിൽ മെട്രോ പിന്നിടും

author-image
Greeshma Rakesh
New Update
രാജ്യത്തെ ആദ്യ അണ്ടർവാട്ടർ മെട്രോ ഹൂഗ്ലി നദിക്ക് താഴെ! മാർച്ച് 6 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

കൊൽക്കത്ത: ഇന്ത്യയിലെ നദിക്കടിയിലെ ആദ്യത്തെ മെട്രോ ടണൽ മാർച്ച് 6 ന് കൊൽക്കത്തയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.ഇതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി റെയിൽവേ അറിയിച്ചു.  കൊൽക്കത്തയിലെ എസ്പ്ലനേഡിൽ നിന്ന് ഹൗറയിലേയ്‌ക്കുള്ള മെട്രോ സർവീസ് ബുധനാഴ്ചയോടെ യാഥാർത്ഥ്യമാകും.

രാജ്യത്ത് ആദ്യമായാണ്  നദിക്ക് അടിയിൽ നിർമ്മിച്ച തുരങ്കത്തിലൂടെയുള്ള യാത്രയൊരുങ്ങുന്നത്.ഹൂഗ്ലി നദിക്ക് താഴെയുള്ള 520 മീറ്റർ ദൂരം 45 സെക്കൻഡിൽ മെട്രോ പിന്നിടും.2023 ഏപ്രിലിൽ രാജ്യത്ത് ആദ്യമായി ഹൂഗ്ലി നദിക്ക് താഴെയുള്ള തുരങ്കത്തിലൂടെ കടന്ന് കൊൽക്കത്ത മെട്രോ ചരിത്രം സൃഷ്ടിച്ചിരുന്നു.

16.6 കിലോമീറ്റർ പാതയിലൂടെ ഹൗറ മൈതാനത്തെ രാജർഹട്ടുമായി ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന ഈസ്റ്റ് വെസ്റ്റ് മെട്രോ പദ്ധതിയുടെ ഭാഗമാണിത്.സമുദ്രനിരപ്പിൽനിന്ന് ഏറ്റവും താഴെയായി സ്ഥിതിചെയ്യുന്ന മെട്രോ സ്‌റ്റേഷനാണ് ഹൗറ. ഉപരിതലത്തിൽ നിന്ന് 33 മീറ്റർ താഴ്ചയിലാണ് സ്റ്റേഷനുള്ളത്. ജലോപരിതലത്തിൽനിന്ന് 32 മീറ്റർ താഴ്ചയിലാണ് തുരങ്കം സ്ഥിതിചെയ്യുന്നത്. ഹൂഗ്ലി നദിയുടെ അടിത്തട്ടിലുള്ള തുരങ്കങ്ങൾ എഞ്ചിനീയറിംഗ് വിസ്മയമായാണ് കണക്കാക്കപ്പെടുന്നത്.

2017-ൽ ആണ് തുരങ്കം സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായത്.അണ്ടർവാട്ടർ ടണലുകൾ കൊൽക്കത്തയെയും ഹൗറയെയും ഹൗറയിലെ ഒരു മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കും.നിലവിൽ സാൾട്ട് ലേക്ക് സെക്ടർ V മുതൽ സീൽദാ വരെയുള്ള ഈസ്റ്റ് വെസ്റ്റ് മെട്രോ ലൈനിന്റെ ഏകദേശം 9.1 കിലോമീറ്റർ പ്രവർത്തിക്കുന്നുണ്ട്. ഈസ്റ്റ് വെസ്റ്റ് മെട്രോ റെയിൽവേയുടെ സേവനങ്ങൾ 2020 ഫെബ്രുവരിയിലും ഏറ്റവും പുതിയത് 2022 ജൂലൈയിലും ഘട്ടം ഘട്ടമായി ആരംഭിച്ചു.

inauguration PM Narendra Modi under water metro hoongly kolkatta Metro