പ്രധാമന്ത്രി നരേന്ദ്രമോദി വി.എസ്.എസ്.സിയിൽ; ഒപ്പം മുഖ്യമന്ത്രിയും ​ഗവർണറും, നിർണായക പ്രഖ്യാപനം ഉടൻ

പ്രധാനമന്ത്രി വിക്രം സാരാഭായ് സ്പേസ് സെന്ററിലേക്ക് തിരിച്ചുകഴിഞ്ഞു. വി.എസ്.എസ്.സിയിൽ സംഘടിപ്പിക്കുന്ന പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും

author-image
Greeshma Rakesh
New Update
പ്രധാമന്ത്രി നരേന്ദ്രമോദി വി.എസ്.എസ്.സിയിൽ; ഒപ്പം മുഖ്യമന്ത്രിയും ​ഗവർണറും, നിർണായക പ്രഖ്യാപനം ഉടൻ

 

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്തെത്തി. തിരുവനന്തപുരത്ത് വ്യോമസേനയുടെ ടെക്നിക്കൽ ഏരിയയിൽ പ്രധാനമന്ത്രിയെത്തി.തലസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രിയെ ഭക്ഷ്യമന്ത്രി ജിആർ അനിലും, മേയർ ആര്യ രാജേന്ദ്രനും ചേർന്ന് സ്വീകരിച്ചു. ആയിരക്കണക്കിന് ബിജെപി പ്രവർത്തകർ പ്രധാനമന്ത്രിയെ സ്വീകരിക്കാനായി ശംഖ്മുഖത്തെത്തിയിരിന്നു. പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിനായി വിപുലമായ ഒരുക്കങ്ങളാണ് തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.

 

പ്രധാനമന്ത്രി വിക്രം സാരാഭായ് സ്പേസ് സെന്ററിലെത്തിയിട്ടുണ്ട്.ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്, മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ,വി.മുരളീധരൻ എന്നിവർ പ്രധാനമന്ത്രിയ്ക്കൊപ്പമുണ്ട്. വി.എസ്.എസ്.സിയിൽ സംഘടിപ്പിക്കുന്ന പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും.

രാജ്യത്തെ സുപ്രധാന ദൗത്യമായ ഗഗൻയാന്റെ തയ്യാറെടുപ്പുകൾ വിലയിരുത്തുകയും തുടർന്ന് ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യും.ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യ ബഹിരാകാശത്തേക്ക് അയക്കുന്ന സഞ്ചാരികളുടെ പേരുകൾ പ്രധാനമന്ത്രി പ്രഖ്യാപിക്കും.അവർക്ക് അസ്ട്രോണറ്റ് ബാഡ്ജും കൈമാറും. ഇതിന് ശേഷമാണ് കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കുന്നത്. സെൻട്രൽ സ്റ്റേഡിയത്തിൽ‌ നടക്കുന്ന പദയാത്രയുടെ സമാപന സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

 

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് രാവിലെ തത്തെ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.അതെസമയം തലസ്ഥാനത്ത് മോദി റോഡ്‌ഷോ നടത്തില്ലെന്ന് ബി.ജെ.പി. വൃത്തങ്ങൾ സ്ഥിരീകരിച്ചു.

 

 

 

isro VSSC Thiruvananthapuram gaganyaan mission BJP PM Narendra Modi